റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

1.14 ലക്ഷം കോടി രൂപ റീഫണ്ട് നല്‍കിയതായി ആദായ നികുതി വകുപ്പ്

2021 ഏപ്രില് മുതല് ഓഗസ്റ്റ് 31വരെ 1.14 ലക്ഷം കോടി രൂപ റീഫണ്ട് നല്കിയതായി ആദായ നികുതി വകുപ്പ് അറിയിച്ചു. 1.97 കോടിയിലധികം നികുതി ദായകര്ക്കാണ് അധികമായി നല്കിയ നികുതി തിരികെ ലഭിച്ചത്.

കോര്പറേറ്റ് നികുതിയനത്തില് 53,158 കോടി രൂപയാണ് തിരികെ നല്കിയത്. ഇതുവരെയുള്ള നികുതി വരുമാനം 4.80 ലക്ഷം കോടി കടന്നതായി പ്രത്യക്ഷ നികുതി ബോര്ഡ് ചെയര്മാന് നിതിന് ഗുപ്ത അറയിച്ചു. ഈ തുക മുന് വര്ഷത്തേക്കാള് 38ശതമാനം കൂടുതലാണ്.

ഇതിനകം ആറു കോടി ആദായ നികുതി റിട്ടേണുകളാണ് ഫയല് ചെയ്തത്. മുന് വര്ഷത്തേക്കാല് 68ശതമാനം അധികമാണ് ഇത്തവണ റീഫണ്ടായി നല്കിയതെന്നും അദ്ദേഹം പറഞ്ഞു.
ജൂലായ് 31ആയിരുന്നു റിട്ടേണ് ഫയല് ചെയ്യേണ്ട അവസാന തിയതി. ഇത്തവണ തിയതി നീട്ടി നല്കിയിരുന്നില്ല.

X
Top