അലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജിഎൽപിജി പ്രതിസന്ധി പരിഹരിക്കാൻ 10 കിലോ സിലിണ്ടർ വിതരണം ചെയ്യുമെന്ന പ്രചാരണം തള്ളി കേന്ദ്രംമിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ആഗോള വ്യോമയാന വ്യവസായത്തിന് നഷ്ടമായത് 53 ബില്യൺ ഡോളർ

2024ല്‍ 58,01,498 യൂണിറ്റ് വില്‍പ്പന നേടി ഹോണ്ട മോട്ടോർസൈക്കിൾ

ഗുരുഗ്രാം: ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) 58,01,498 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി. ഇതിൽ 52,92,976 യൂണിറ്റുകള്‍ ആഭ്യന്തര വില്‍പ്പനയും 5,08,522 യൂണിറ്റുകള്‍ കയറ്റുമതിയുമാണ്.

2023 കലണ്ടര്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 32% വര്‍ദ്ധനയാണ്. 2024 ഡിസംബറിലെ മൊത്തം വില്‍പ്പന 3,08,083 യൂണിറ്റുകളാണ്. ഇതിൽ 2,70,919 യൂണിറ്റുകള്‍ ആഭ്യന്തര വില്‍പ്പനയും 37,164 യൂണിറ്റുകള്‍ കയറ്റുമതിയുമാണ്.

ഹോണ്ട ആക്ടീവ ഇയും ക്യുസി1-ഉം പുറത്തിറക്കി കൊണ്ട് (എച്ച്എംഎസ്ഐ) അടുത്ത യുഗത്തിലേക്കുള്ള സഞ്ചാര സാധ്യതകൾ വികസിപ്പിച്ചു. ഈ വാഹനങ്ങള്‍ക്കുള്ള ബുക്കിങ്ങ് 2025 ജനുവരി 1-ന് ആരംഭിച്ചു.

2025 ഫെബ്രുവരി മുതല്‍ വിതരണവും ആരംഭിക്കും. ഈ മാസം അവസാനം നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ ഈ പുതുപുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വിലകള്‍ കമ്പനി വെളിപ്പെടുത്തും.

ആക്ടീവ 125, എസ്‌പി 125, എസ്‌പി160, യൂണികോണ്‍ എന്നിവയുടെ ഒബിഡി2ബി പാലിക്കുന്ന മോഡലുകള്‍ ആധുനിക സവിശേഷതകളോടെ കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

ഇന്ത്യയില്‍ ഇതുവരെ 6 കോടിയുടെ ആഭ്യന്തര വില്‍പ്പന എന്ന ചരിത്ര നേട്ടമാണ് എച്ച്എംഎസ്ഐ നേടിയെടുത്തിട്ടുള്ളത്. 2001 ജൂണിലാണ് എച്ച്എംഎസ്ഐ ഇന്ത്യയിൽ തങ്ങളുടെ റീട്ടെയില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

ദക്ഷിണേന്ത്യയില്‍ 10 ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ എന്ന മികച്ച നേട്ടവും കൈവരിച്ചതായി കമ്പനി പ്രഖ്യാപിക്കുന്നു.

X
Top