കൊച്ചി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐഐഐടി കോട്ടയം) യുടെ സാറ്റ്‌ലൈറ്റ് സെന്റര്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൊച്ചി മാധവ ഫാര്‍മസി ജംഗ്ഷനിലെ വിദ്യാനികേതന്‍ ക്യാംപസിലാണ് പുതിയ ഐഐഐടി സാറ്റ്‌ലൈറ്റ് സെന്റര്‍.
വിവര സാങ്കേതിക രംഗത്തെ നൂതന കോഴ്‌സുകള്‍ സാധാരണക്കാര്‍ക്ക് കൂടി പ്രാപ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഐഐഐടിയുടെ പുതിയ സാറ്റ്‌ലൈറ്റ് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നതെന്ന് ഐഐഐടി കോട്ടയം ഡയറക്ടര്‍ ഡോ.രാജീവ് വി. ധരസ്‌കര്‍, കോട്ടയം രജിസ്ട്രാര്‍ ഡോ. എം.രാധാകൃഷ്ണന്‍, എം.ജി, കണ്ണൂര്‍ മുന്‍ വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റിയന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വര്‍ക്കിംഗ് പ്രൊഫഷണലുകള്‍ക്കും പ്ലസ്ടു പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും അനുയോജ്യമായ വ്യത്യസ്ത കോഴ്‌സുകളാണ് ആദ്യ ഘട്ടത്തില്‍ ഉളളത്. അന്താരാഷ്ട്ര തൊഴില്‍ മേഖലയില്‍ ഉയര്‍ന്ന ഡിമാന്റുള്ള പുതുതലമുറ കോഴ്‌സുകള്‍ക്കാണ് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതെന്നും ഇവര്‍ പറഞ്ഞു.
വര്‍ക്കിംഗ് പ്രൊഫഷണുലകള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റസ് ആന്റ് ഡാറ്റാ സയന്‍സ്,സൈബര്‍ സെക്യൂരിറ്റി, ബിഗ് ഡാറ്റയും മെഷീന്‍ ലേണിംഗും ഉള്‍പ്പെടുന്ന കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ് ലേണിംഗ് എന്നീ വിഷയങ്ങളില്‍ മൂന്ന്,അഞ്ച് വര്‍ഷക്കാലയളവില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന എം ടെക് കോഴ്‌സും ആര്‍ട്ട്ഫിഷല്‍ ഇന്റലിജന്റസ് ആന്റ് ഡാറ്റാ സയന്‍സ് വിഷത്തില്‍ ആറ്, 10 വര്‍ഷക്കാലയളവില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ഇന്റഗ്രേറ്റഡ് എം.ടെക് കോഴ്‌സുമാണ് ആരംഭിക്കുന്നത്.
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്റസില്‍ പ്ലസ്ടുക്കാര്‍ക്ക് അനുയോജ്യമായ കോഴ്‌സുകള്‍ക്ക് പുറമേ ഇന്റഗ്രേറ്റഡ് എം.ടെകും സാധ്യമാണ്.ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍, ഹൈബ്രിഡ് രീതിയിലുളള ക്ലാസുകള്‍ക്ക് പുറമേ ആത്യാധുനിക രീതിയിലുള്ള ലാബ് സൗകര്യവും പ്രോഗ്രാമിന്റെ പ്രത്യേകതയാണ്.
പ്ലസ്ടു വിജയികള്‍ മുതല്‍ ബിരുദാനന്തര ബിരുദതലം വരെയുള്ളവര്‍ക്കും പഠനത്തിനൊപ്പം മികച്ച തൊഴിലവസരം നേടാന്‍ കഴിയും.ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ സൗകര്യമുള്ള കോഴ്‌സുകളായതിനാല്‍ വിദേശ രാജ്യങ്ങളില്‍ ആധുനിക കോഴ്‌സുകള്‍ പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബ്രിഡ്ജിംഗ് കോഴ്‌സ് എന്ന രീതിയില്‍ പ്രയോജനം ചെയ്യും.
വിദ്യാര്‍ഥികള്‍ക്കും വര്‍ക്കിംഗ് പ്രൊഫഷണലുകള്‍ക്കും വീക്ക് ഡേ, വീക്ക് എന്‍ഡ്, ഈവനിംഗ് എന്ന ഓപ്ഷനുകളില്‍ വ്യത്യസ്ത ബാച്ചുകളാണ് ഒരുക്കിയിരിക്കുന്നത്. ഇന്റേണ്‍ഷിപ്പിനുള്ള സൗകര്യവും കൊച്ചി സാറ്റ്‌ലൈറ്റ് സെന്ററില്‍ ഒരുക്കിയിട്ടുണ്ട്.
ഫെബ്രുവരി രണ്ടാം വാരം മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. ആദ്യം അപേക്ഷിക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്കായിരിക്കും ഫെബ്രുവരി ബാച്ചില്‍ പ്രവേശനം ലഭിക്കുക.അഡ്മിഷനും കൂടുതല്‍ വിവരങ്ങള്‍ക്കും https://satcentre.iiitkottayam.ac.in/ എന്ന വെബ്‌സൈറ്റ് ലിങ്ക് സന്ദര്‍ശിക്കുകയോ 6236000837, 0778425530 എന്നീ നമ്പരുകളില്‍ വിളിക്കുകയോ satcentre@iiitkottayam.ac.in എന്ന ഇ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുകയോ ചെയ്യാം.
സെന്റര്‍ ഇന്‍ ചാര്‍ജ് ഡോ. രാകേഷ്, ഡീന്‍ ഡോ. എബിന്‍ ധെനിരാജ് കോഴ്‌സ് ഫാക്കല്‍റ്റികളായ മനു മാധവന്‍, ജോണ്‍, ഡോ.സുചിത്ര, അനുരൂപ്,ഡോ.അബിന്‍,ഡോ.ലിന്‍സി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.