ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം നിലനിര്‍ത്തി എസ്ആന്റ്പി റേറ്റിംഗ്‌സ്ജൂണ്‍ പാദ ബാങ്ക്‌ വായ്പാ വളര്‍ച്ച 14 ശതമാനമായി ഉയര്‍ന്നുവീണ്ടും റെക്കോര്‍ഡ് താഴ്ച, ഡോളറിനെതിരെ 81.55 ല്‍ രൂപഉത്സവ സീസണിലെ വൈദ്യുതി ഉത്പാദനം: കല്‍ക്കരി ശേഖരം മതിയായ തോതിലെന്ന് സര്‍ക്കാര്‍വിദേശനാണ്യ കരുതൽ ശേഖരം രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

റിക്രൂട്ട്‌മെന്റ് സ്ഥാപനമായ ഹണ്ട് & ബാഡ്ജിനെ സ്വന്തമാക്കി ഹഡ്‌സൺ ഗ്ലോബൽ

മുംബൈ: ചെന്നൈ ആസ്ഥാനമായുള്ള ഹണ്ട് & ബാഡ്ജ് കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ച് നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്തിട്ടുള്ള റിക്രൂട്ട്‌മെന്റ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ് കമ്പനിയായ ഹഡ്‌സൺ ആർപിഒ. മുഴുവൻ പണമിടപാടിലൂടെയാണ് നിർദിഷ്ട ഏറ്റെടുക്കൽ.

2013-ൽ പിച്ചുമണി ദുരൈരാജ് സ്ഥാപിച്ച ഹണ്ട് & ബാഡ്ജ് കൺസൾട്ടിംഗ്, വിവൃതി ക്യാപിറ്റൽ, പേ ടി എം, ഫ്രെഷ് വർക്ക്സ്, ആമസോൺ, മെയർസ്ക് തുടങ്ങിയ പ്രമുഖ ആഭ്യന്തര, ബഹുരാഷ്ട്ര കമ്പനികൾ ഉൾപ്പെടെയുള്ള എല്ലാ വലിപ്പത്തിലുള്ള സംരംഭങ്ങൾക്കും റിക്രൂട്ട്മെന്റ് സേവനങ്ങൾ നൽകുന്നു. പ്രോഡക്‌ട് സ്റ്റാർട്ടപ്പ് റിക്രൂട്ട്, ലീഡർഷിപ്പ് റിക്രൂട്ട്‌മെന്റ്, ലാറ്ററൽ റിക്രൂട്ട്‌മെന്റ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ് (ആർ‌പി‌ഒ) തുടങ്ങിയ സേവനങ്ങളിലും ഇത് സ്പെഷ്യലൈസ് ചെയ്യുന്നു.

അതേസമയം ഏറ്റെടുക്കൽ ഇടപാടിന്റെ മൂല്യം ഹഡ്‌സൺ ഗ്ലോബൽ വെളിപ്പെടുത്തിയിട്ടില്ല. ശ്രദ്ധേയമായ മൾട്ടിനാഷണൽ കമ്പനികളുമായി ആഴത്തിലുള്ള ക്ലയന്റ് ബന്ധങ്ങളുള്ള ഹണ്ട് & ബാഡ്ജിനെ ഏറ്റെടുക്കുന്നത് ഇന്ത്യൻ റിക്രൂട്ട്‌മെന്റ് വിപണിയിലേക്ക് അവരുടെ കാൽപ്പാടുകൾ വിപുലീകരിക്കാൻ ഹഡ്‌സൺ ആർ‌പി‌ഒയെ സഹായിക്കും.

X
Top