റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

ആക്ടിവയുടെ ഇലക്ട്രിക് പതിപ്പുമായി ഹോണ്ട

2024 ജനുവരി 9-ന് ആക്ടിവയുടെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കാന്‍ പോവുകയാണു ഹോണ്ട. ഹോണ്ടയുടെ ഏറ്റവും കൂടുതല്‍ ജനകീയമായ സ്‌കൂട്ടറാണ് ആക്ടിവ.

കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോ 2024-ലായിരിക്കും ആക്ടിവയുടെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കുകയെന്നാണു സൂചന.

വര്‍ഷങ്ങളായി ഇലക്ട്രിക് പതിപ്പിന് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു ഹോണ്ട. ഒടുവില്‍ 2024-ല്‍ ആ സ്വപ്‌നം സാക്ഷാത്ക്കരിക്കുകയാണ് ഹോണ്ട. 2030-ഓടെ 30 ഇലക്ട്രിക് ഇരുചക്ര വാഹന മോഡലുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുകയാണു ജാപ്പനീസ് ബ്രാന്‍ഡായ ഹോണ്ട.

നിലവില്‍, ഇലക്ട്രിക് സ്‌കൂട്ടറിനെ കുറിച്ച് മറ്റ് വിശദാംശങ്ങളൊന്നും ലഭ്യമല്ല. എന്നാല്‍ ആക്ടിവയുടെ ചില ഡിസൈന്‍ ഘടകങ്ങള്‍ ഇലക്ട്രിക് പതിപ്പിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

X
Top