100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസിന്റെ ഐപിഒക്ക് അനുമതി

ച്ച്ഡിഎഫ്സി ബാങ്കിന്റെ സബ്സിഡറി ആയ എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസ് ഉൾപ്പെടെ 5 കമ്പനികളുടെ ഇനിഷ്യൽ പബ്ലിക് ഓഫറുകൾക്ക് സെബിയുടെ അനുമതി ലഭിച്ചു.

എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസ് 12500 കോടി രൂപയുടെ ഐപിഒയാണ് നടത്തുന്നത്. 2500 കോടി രൂപയുടെ പുതിയ ഓഹരി വില്പനയും 10000 കോടി രൂപയുടെ ഓഫർ ഫോർ സെയിലും ഉൾപ്പെട്ടതാണ് എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസിന്റെ ഐപിഒ.

എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസ് അപ്പർ ലയർ എൻബിഎഫ്സി ആയതിനാൽ റിസർവ് ബാങ്കിന്റെ ചട്ടമനുസരിച്ച് ഈ വർഷം സെപ്റ്റംബറിനുള്ളിൽ ലിസ്റ്റ് ചെയ്യേണ്ടതുണ്ട്.

വിക്രം സോളാർ, എ വൺ സ്റ്റീൽസ് ഇന്ത്യ, ശാന്തി ഗോൾഡ് ഇൻ്റനാഷണൽ, ഡോർഫ്-കെതൽ കെമിക്കൽസ് ഇന്ത്യ, ശ്രീജി ഷിപ്പിംഗ് ഗ്ലോബൽ എന്നിവയാണ് ഐപിഒ നടത്താൻ അനുമതി ലഭിച്ച മറ്റു കമ്പനികൾ.

2025ൽ ഇതുവരെ 16 കമ്പനികൾ ആണ് പബ്ലിക്ക് ഇഷ്യു നടത്തിയത്. ഈ ഐപിഒകൾ വഴി മൊത്തം 27,687.32 കോടി രൂപ സമാഹരിച്ചു.

X
Top