
കൊച്ചി: രാജ്യത്ത് സ്വര്‍ണത്തിനുള്ള ഹാള്‍ മാര്‍ക്കിംഗ് കര്‍ശനമാക്കിയതോടെ കേരളത്തില്‍ ഹാള്‍മാര്‍ക്ക് എച്ച് യുഐഡി മുദ്ര പതിപ്പിച്ചത് 10 കോടിയിലധികം ആഭരണങ്ങളില്‍.
സംസ്ഥാനത്ത് 100 ഹാള്‍ മാര്‍ക്കിംഗ് സെന്ററുകളാണുള്ളത്. കേരളം മാത്രമാണ് സമ്പൂര്‍ണ ഹാള്‍ മാര്‍ക്കിംഗ് സംസ്ഥാനം.
രാജ്യത്ത് 20 ജില്ലകളില്‍ക്കൂടി ഹാള്‍ മാര്‍ക്കിംഗ് സെന്ററുകള്‍ നിലവില്‍ വന്നതോടെ സ്വര്‍ണത്തില്‍ ഹാള്‍ മാര്‍ക്ക് ചെയ്യുന്നത് നിര്‍ബന്ധമാക്കിയ ജില്ലകളുടെ എണ്ണം 363 ആയി.
രാജ്യത്ത് 2023 ഒക്ടോബറിലെ കണക്കനുസരിച്ച് 1,81,590 ജ്വല്ലറികളാണു ലൈസന്‍സ് എടുത്തിട്ടുള്ളത്. 43.26 കോടി ആഭരണങ്ങളില്‍ ഇതുവരെ എച്ച്യുഐഡി പതിച്ചിട്ടുണ്ടെന്ന് ഓള് ഇന്ത്യ ജം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ ഡയറക്ടര്‍ എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.