Alt Image
വെള്ളിയുടെ ആഗോള ഡിമാൻഡിൽ 5% ഇടിവിന് സാധ്യത ◆ ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ അന്തിമഘട്ടത്തില്‍; എതിര്‍ രാജ്യങ്ങളേക്കാള്‍ കുറഞ്ഞ തീരുവ ഇന്ത്യക്ക് യുഎസ് ഉറപ്പുനല്‍കിയെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി ഉയരുന്നു ◆ പെട്രോളിയം കരുതൽ ശേഖരം 80 ശതമാനം വർധിപ്പിക്കാൻ ഇന്ത്യ; 8571 കോടിയുടെ വൻ പദ്ധതിയുമായി കേന്ദ്രം ◆ ചരിത്രം തിരുത്തി ഇന്ത്യൻ കയറ്റുമതി; ഒക്ടോബറിൽ 8990 കോടി ഡോളറിന്റെ സർവകാല റെക്കോർഡ് ◆

എണ്ണവിലയില്‍ വലിയ ഇടിവുണ്ടാകുമെന്ന പ്രവചനവുമായി ഗോള്‍ഡ്മാന്‍ സാക്‌സ്

വാഷിങ്ടണ്‍: എണ്ണവിലയില്‍ വന്‍ ഇടിവുണ്ടാകുമെന്ന പ്രവചനവുമായി റേറ്റിങ് ഏജന്‍സിയായ ഗോള്‍ഡ്മാന്‍ സാക്‌സ്. 2027 അവസാനത്തോടെ ബ്രെന്റ് ക്രൂഡോയില്‍ 70 ഡോളറിലേക്ക് ഇടിയുമെന്നാണ് പ്രവചനം. ഈ വര്‍ഷം എണ്ണവില വലിയ രീതിയില്‍ ഉയര്‍ന്നുവെങ്കില്‍ അടുത്ത വര്‍ഷം വിലയിടിവിനാണ് സാധ്യതയെന്നാണ് പ്രവചനം.

ഇന്ത്യയുടെ വളര്‍ച്ച ഉയരുമെന്നും പ്രവചനമുണ്ട്. 2027ല്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദന (ജിഡിപി) വളര്‍ച്ച 7.2 ശതമാനത്തിലെത്തുമെന്നാണ് ആഗോള നിക്ഷേപ ബാങ്കിന്റെ വിലയിരുത്തല്‍. ചൈനയുടെ വളര്‍ച്ച 4.5 ശതമാനമായി പരിമിതപ്പെടുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം, ആഗോള സമ്പദ്വ്യവസ്ഥ 2.8 ശതമാനം വളര്‍ച്ച നേടുമെന്നാണ് പ്രവചനം.
2026ല്‍ 7.9 ശതമാനം വളര്‍ച്ച നേടുമെന്നാണ് ഇന്ത്യയെക്കുറിച്ചുള്ള ഗോള്‍ഡ്മാന്‍ സാക്‌സിന്റെ നിലവിലെ വിലയിരുത്തല്‍. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 2027ല്‍ വളര്‍ച്ചയില്‍ നേരിയ കുറവുണ്ടാകുമെങ്കിലും ആഗോള ശരാശരിയേക്കാളും മറ്റ് പ്രധാന സമ്പദ്വ്യവസ്ഥകളേക്കാളും ഇന്ത്യ മുന്നിലായിരിക്കുമെന്നാണ് പ്രവചനം.

2027ലെ ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച വിപണി പ്രതീക്ഷയായ 6.8 ശതമാനത്തേക്കാളും ഉയര്‍ന്നതാണ് ഗോള്‍ഡ്മാന്‍ സാക്‌സിന്റെ വിലയിരുത്തല്‍.

ചൈനയുടെ സമ്പദ്വ്യവസ്ഥ 2027ല്‍ 4.5 ശതമാനം വളര്‍ച്ച നേടുമെന്നാണ് പ്രവചനം. കയറ്റുമതി മേഖലയിലെ മുന്നേറ്റം ചൈനയ്ക്ക് കരുത്താകുമെങ്കിലും ആഭ്യന്തര ഉപഭോഗത്തിലെ ദൗര്‍ബല്യവും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രതിസന്ധിയും വളര്‍ച്ചയ്ക്ക് വെല്ലുവിളിയാകും.

അമേരിക്കയുടെ വളര്‍ച്ച 2.4 ശതമാനമായിരിക്കുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ വന്‍ നിക്ഷേപവും ആഗോള വളര്‍ച്ചയ്ക്ക് കരുത്താകുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്‌സിന്റെ വിലയിരുത്തല്‍.

2026ല്‍ 1.1 ട്രില്യണ്‍ ഡോളറായിരുന്ന ആഗോള എഐ നിക്ഷേപം 2027ല്‍ 1.8 ട്രില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രവചനം. അമേരിക്കയിലെ ഹാര്‍ഡ്വെയര്‍ മേഖലയിലെ നിക്ഷേപ വര്‍ധനയായിരിക്കും ഇതിന് പ്രധാന കരുത്താകുക.

X
Top