Alt Image
എണ്ണപ്പിണ്ണാക്കിന്‍റെ കയറ്റുമതിയിൽ ഇടിവ് ◆ പുനരുപയോഗ ഊർജമേഖലയിൽ വൻ നിക്ഷേപം; 4 വർഷത്തിനുള്ളിൽ ഇന്ത്യ നേടുക 22.5 ലക്ഷം കോടി ലാഭം ◆ എഥനോൾ പെട്രോൾ വിവാദം: വിശദമായി വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് പെട്രോളിയം മന്ത്രാലയം ◆ സ്വർണവില കുതിച്ചുയരുമെന്ന് ജെ പി മോർഗൻ; വർഷാവസാനത്തോടെ 46% വർധിക്കുമെന്ന് പ്രവചനം ◆ ഇന്ത്യയുടെ നിക്ഷേപ മേഖലയില്‍ വന്‍ പ്രതീക്ഷ; സ്വകാര്യ കമ്പനികളുടെ മൂലധനച്ചെലവ് ഉയരുമെന്ന് HSBC റിപ്പോര്‍ട്ട് ◆

ചൈനയിലെ കേന്ദ്ര ബാങ്ക് സ്വര്‍ണം വാങ്ങിക്കൂട്ടുന്നു; ഒക്ടോബറില്‍ മാത്രം 25.8 ടണ്‍

കൊച്ചി: കഴിഞ്ഞ വാരം മികച്ച മുന്നേറ്റം നടത്തിയ സ്വർണ വിലയില്‍ വരും ദിവസങ്ങളില്‍ വീണ്ടും വില്‍പ്പന സമ്മർദ്ദം ശക്തമായേക്കും. അമേരിക്കൻ നാണയപ്പെരുപ്പ കണക്കുകള്‍, ഇറാനുമായുള്ള സംഘർഷം, ക്രൂഡ് ഓയില്‍ വില, ഫെഡറല്‍ റിസർവിന്റെ പലിശനിരക്ക് സംബന്ധിച്ച സൂചനകള്‍ എന്നിവയാണ് അടുത്ത ആഴ്ച വിപണിയുടെ ഗതി നിർണയിക്കുക.

കഴിഞ്ഞ ആഴ്ച രാജ്യാന്തര വിപണിയില്‍ സ്വർണവില 4.5 ശതമാനവും വെള്ളിവില 5.4 ശതമാനവും ഉയർന്നു. എം.സി.എക്സില്‍ ഡിസംബർ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് 3,682 രൂപ ഉയർന്ന് പത്ത് ഗ്രാമിന് 1.42 ലക്ഷം രൂപയിലെത്തി. വെള്ളി കിലോഗ്രാമിന് 5,655 രൂപ വർധിച്ച്‌ 1.84 ലക്ഷം രൂപയിലുമെത്തി.

കേരളത്തില്‍ സ്വർണ വില പവന് 3,440 രൂപ വർദ്ധിച്ച്‌ 1,05,280 രൂപയിലെത്തി. ഒരവസരത്തില്‍ പവൻ വില 1,07,080 രൂപ വരെ ഉയർന്നിരുന്നു.

എന്നാല്‍ വെള്ളിയാഴ്ച ശക്തമായ അമേരിക്കൻ തൊഴില്‍ കണക്കുകള്‍ ഡോളറിനെയും ബോണ്ട് വരുമാനത്തെയും ഉയർത്തിയതോടെ സ്വർണത്തിനും വെള്ളിക്കും വീണ്ടും വില്‍പ്പന സമ്മർദമുണ്ടായി. പലിശനിരക്ക് ഉയർന്നുനില്‍ക്കുന്നത് പലിശ വരുമാനമില്ലാത്ത സ്വർണത്തിന്റെ ആകർഷണം കുറയ്ക്കും.

ഇറാൻ സംഘർഷത്തിലെ പുതിയ നീക്കങ്ങള്‍, സമാധാന ചർച്ചകള്‍, റഷ്യ-യുക്രെയിൻ ചർച്ചകള്‍, ക്രൂഡ് ഓയില്‍ വില എന്നിവയും നിർണായകമാകും. അതിനാല്‍ കഴിഞ്ഞ ആഴ്ചയിലെ മുന്നേറ്റം തുടരുമെന്ന് ഉറപ്പിക്കാനാകില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നു.

ഗതി നിശ്ചയിക്കുന്ന സംഭവങ്ങള്‍
അമേരിക്കൻ ഉപഭോക്തൃ നാണയപ്പെരുപ്പ കണക്കുകള്‍
ഇന്ത്യയുടെ ഒക്ടോബറിലെ റീട്ടെയില്‍ വിലസൂചിക
ചൈന, ജർമ്മനി, ജപ്പാൻ വളർച്ചാ കണക്കുകള്‍
ഫെഡറല്‍ റിസർവ് യോഗത്തിലെ മിനിട്ട്സ് വിശദാംശങ്ങള്‍
കഴിഞ്ഞ വാരം പവൻ വിലയിലുണ്ടായ വർദ്ധന 3,440 രൂപ
നടപ്പുവർഷം ചൈന വാങ്ങിയ സ്വർണം 129 ടണ്‍

സ്വർണം വാങ്ങികൂട്ടി ചൈന
രാജ്യാന്തര വിപണിയില്‍ വില കുത്തനെ കുറഞ്ഞിട്ടും ചൈനയിലെ കേന്ദ്ര ബാങ്ക് സ്വർണം വൻതോതില്‍ വാങ്ങികൂട്ടുന്നു. ഒക്ടോബറില്‍ മാത്രം 25.8 ടണ്‍ സ്വർണമാണ് വാങ്ങിയത്.

തുടർച്ചയായ 24ാം മാസമാണ് ചൈനയുടെ സ്വർണ ശേഖരം ഉയർന്നത്. ഇതോടെ ചൈനയുടെ മൊത്തം ശേഖരം 2,435 ടണ്ണായി. ഒക്ടോബറില്‍ സ്വർണ വില ഔണ്‍സിന് 4,000 ഡോളറിന് താഴെയെത്തിയിരുന്നു.

X
Top