Alt Image
കൊച്ചിയിൽ നിന്ന് 4 ചാർട്ടേഡ് വിമാനങ്ങൾ; യുദ്ധകാലത്ത് ലുലു ഗൾഫിലെത്തിച്ചത് 5200 ടൺ പച്ചക്കറി ◆ എണ്ണപ്പിണ്ണാക്കിന്‍റെ കയറ്റുമതിയിൽ ഇടിവ് ◆ പുനരുപയോഗ ഊർജമേഖലയിൽ വൻ നിക്ഷേപം; 4 വർഷത്തിനുള്ളിൽ ഇന്ത്യ നേടുക 22.5 ലക്ഷം കോടി ലാഭം ◆ എഥനോൾ പെട്രോൾ വിവാദം: വിശദമായി വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് പെട്രോളിയം മന്ത്രാലയം ◆ സ്വർണവില കുതിച്ചുയരുമെന്ന് ജെ പി മോർഗൻ; വർഷാവസാനത്തോടെ 46% വർധിക്കുമെന്ന് പ്രവചനം ◆

സ്വർണ വില അന്താരാഷ്ട്ര വിപണിയിൽ 21 ശതമാനം ഇടിഞ്ഞപ്പോൾ ഇന്ത്യയിലേത് 15 ശതമാനം മാത്രം

ജനുവരി 30 മുതൽ ഒക്ടോബർ 30 വരെയുള്ള കാലയളവിൽ അന്താരാഷ്ട്ര വിപണിയിൽ ഡോളർ നിരക്കിൽ സ്വർണവില 21.4% ഇടിഞ്ഞപ്പോൾ, ഇന്ത്യൻ വിപണിയിൽ രൂപയുടെ നിരക്കിൽ ഈ ഇടിവ് 14.9% മാത്രമായിരുന്നുവെന്നാണ് ആക്സിസ് മ്യൂച്വൽ ഫണ്ട് 2026 നവംബറിൽ പുറത്തുവിട്ട ‘Gold & Silver: From Euphoria to Equilibrium’ എന്ന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

6.5 ശതമാനം പോയിന്‍റിന്‍റെ ഈ വ്യത്യാസം, ആഗോള വിപണിയിലെ ട്രെൻഡുകൾക്ക് പുറമേ കറൻസി മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളും സർക്കാർ നയങ്ങളും ഇന്ത്യൻ സ്വർണ നിക്ഷേപകരുടെ വരുമാനത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നാണ് എടുത്തു കാണിക്കുന്നത്.

ഇന്ത്യൻ വിപണിയിൽ സ്വർണവില കുറയാൻ പ്രധാന കാരണങ്ങൾ എന്തെല്ലാം?
ആക്സിസ് മ്യൂച്വൽ ഫണ്ട് നൽകുന്ന വിവരമനുസരിച്ച്, രണ്ട് പ്രധാന ഘടകങ്ങളാണ് ആഭ്യന്തര വിപണിയിൽ സ്വർണവിലയിലെ ഇടിവ് പരിമിതപ്പെടുത്താൻ സഹായിച്ചത്: രൂപയുടെ മൂല്യത്തകർച്ചയും ഉയർന്ന ഇറക്കുമതി തീരുവയും.

2026ൽ യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഏകദേശം 89 രൂപയിൽ നിന്ന് 96 ആയി കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഡോളറിലാണ് നിർണയിക്കപ്പെടുന്നത് എന്നതിനാൽ രൂപ ദുർബലപ്പെടുന്നത് ഇന്ത്യയിലേക്കുള്ള സ്വർണത്തിന്‍റെ ആഭ്യന്തര ചെലവ് വർധിപ്പിക്കുകയും ആഗോള വിലയിലുണ്ടായ വലിയ ഇടിവിനെ ഒരു പരിധിവരെ ലഘൂകരിക്കുകയും ചെയ്തു.

ഉദാഹരണത്തിന്, അന്താരാഷ്ട്ര സ്വർണവില 10% കുറയുകയും അതേസമയം രൂപയുടെ മൂല്യം 5% ഇടിയുകയും ചെയ്താൽ, മറ്റ് ഘടകങ്ങൾ മാറ്റമില്ലാതെ തുടരുന്നു എന്ന ധാരണയിൽ ആഭ്യന്തര വിപണിയിലെ യഥാർഥ ഇടിവ് ഏകദേശം 5.5% മാത്രമായിരിക്കും.

2026 മാർച്ച് മാസത്തിൽ സ്വർണത്തിന്‍റെ ഇറക്കുമതി തീരുവ 6%ൽ നിന്ന് 15% ആയി ഉയർത്തിയതാണ് രണ്ടാമത്തെ ഘടകം. ഉയർന്ന ഇറക്കുമതി തീരുവ സ്വർണത്തിന്‍റെ പ്രാദേശിക ചെലവ് വർധിപ്പിച്ചത് ആഭ്യന്തര വിലക്ക് അധിക പിന്തുണ നൽകി. എന്നാൽ ഈ ഘടകങ്ങൾ നിക്ഷേപ സാധ്യതകളിലെ അപകടസാധ്യതകളെ പൂർണമായി ഇല്ലാതാക്കുന്നില്ല. നവംബറിൽ സ്വർണവിലയിൽ കുതിപ്പ് നവംബർ മാസത്തിലും ആഭ്യന്തര വിപണിയിൽ സ്വർണവിലയിൽ വലിയ വ്യതിയാനങ്ങൾ ദൃശ്യമായിട്ടുണ്ട്.

ലഭ്യമായ പ്രതിദിന വില വിവരങ്ങൾ അനുസരിച്ച്, 24 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് നവംബർ 1ലെ 1,38,880ൽ നിന്ന് നവംബർ 9 ആയപ്പോഴേക്കും 1,44,600 ആയി ഉയർന്നുവന്നു. 5,720 (4.12% രൂപ വർദ്ധനവാണ് ഉണ്ടായത്.അതുപോലെ, 22 കാരറ്റ് സ്വർണത്തിന്‍റെ വില 10 ഗ്രാമിന് 1,27,300ൽ നിന്ന് 1,32,550 ആയി ഉയർന്നു. 5,250 രൂപയുടെ (4.12%) വർധനവാണ് രേഖപ്പെടുത്തിയത്.

അന്താരാഷ്ട്ര വിപണിയിലെ ട്രെൻഡുകൾ മാത്രമല്ല, സ്വന്തം രാജ്യത്തെ കറൻസി മൂല്യവും സർക്കാർ നയങ്ങളും സ്വർണ നിക്ഷേപത്തിൽ നിർണായക സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

ആഗോളതലത്തിൽ സ്വർണവില വലിയ തോതിൽ ഇടിഞ്ഞപ്പോഴും രൂപയുടെ മൂല്യത്തകർച്ചയും ഇറക്കുമതി തീരുവ വർധനവും ഇന്ത്യൻ നിക്ഷേപകർക്ക് ഒരു പരിരക്ഷയായി വർത്തിച്ചു. എന്നാൽ കറൻസി മൂല്യത്തിലും തീരുവകളിലുമുണ്ടാകുന്ന മാറ്റങ്ങൾ ശാശ്വതമല്ലെന്നതിനാൽ, സ്വർണത്തെ ഹ്രസ്വകാല ലാഭത്തിനായുള്ള ഒരു ഉപകരണമായി കാണാതെ പോർട്ട്ഫോളിയോയ്ക്ക് സ്ഥിരത നൽകുന്ന ദീർഘകാല നിക്ഷേപമായി കണ്ട് വേണം നിക്ഷേപകർ മുന്നോട്ട് പോകാൻ.

X
Top