Alt Image
ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം തടസ്സപ്പെട്ടു; പ്രതിസന്ധി മറികടക്കാൻ പുതു വഴികള്‍ തേടി ഇന്ത്യ ◆ രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ കൂടുന്നുവെന്ന് റിപ്പോർട്ട് ◆ നാലു പൊതുമേഖലാ ബാങ്കുകളിലെ ഓഹരി വിറ്റഴിക്കാൻ കേന്ദ്രസർക്കാർ ◆ കൊച്ചിയിൽ നിന്ന് 4 ചാർട്ടേഡ് വിമാനങ്ങൾ; യുദ്ധകാലത്ത് ലുലു ഗൾഫിലെത്തിച്ചത് 5200 ടൺ പച്ചക്കറി ◆ എണ്ണപ്പിണ്ണാക്കിന്‍റെ കയറ്റുമതിയിൽ ഇടിവ് ◆

എണ്ണ ഉത്പാദനം തിരിച്ചുകയറുന്നു; OPEC+ന്റെ വിഹിതത്തിൽ വന്‍ വര്‍ധന

ദുബായ്: പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോള എണ്ണവിപണിയില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നതിനിടെ എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് OPEC+ രാജ്യങ്ങള്‍. ഒക്ടോബറില്‍ ഉല്‍പ്പാദനം പ്രതിദിനം 2.04 ദശലക്ഷം ബാരല്‍ ഉയര്‍ന്ന് 41.23 ദശലക്ഷം ബാരലിലെത്തി. സൗദി അറേബ്യയുടെ നേതൃത്വത്തിലാണ് ഉല്‍പ്പാദനത്തിലെ ഈ തിരിച്ചുവരവ്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കത്തില്‍ തടസ്സങ്ങള്‍ തുടരുമ്പോഴും ഉല്‍പ്പാദനം വര്‍ധിച്ചത് ആഗോള ഊര്‍ജ വിപണിക്ക് നിര്‍ണായകമാണ്.

ഉത്പാദനത്തില്‍ മുന്നില്‍ സൗദി
ഒപെക് രാജ്യങ്ങളും റഷ്യ ഉള്‍പ്പെടെയുള്ള പങ്കാളി രാജ്യങ്ങളും ചേര്‍ന്ന കൂട്ടായ്മയാണ് OPEC+. ഒപെക് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബറില്‍ ഈ രാജ്യങ്ങളുടെ ആകെ ഉത്പാദനം പ്രതിദിനം 41.23 ദശലക്ഷം ബാരലായി. സെപ്റ്റംബറിനെ അപേക്ഷിച്ച് 2.04 ദശലക്ഷം ബാരലിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

എണ്ണ ഉത്പാദനത്തില്‍ മുന്നില്‍ സൗദി അറേബ്യ തന്നെയാണ്. സൗദിയുടെ ഒക്ടോബറിലെ എണ്ണ ഉല്‍പ്പാദനം 10.563 ദശലക്ഷം ബാരലായെന്ന് ഒപെകിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സെപ്റ്റംബറില്‍ ഇത് 8.372 ദശലക്ഷം ബാരലായിരുന്നു. യുദ്ധം ആരംഭിക്കുന്നതിന് മുമ്പുള്ള ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

പ്രതിസന്ധിക്കിടയിലും വിതരണം
പശ്ചിമേഷ്യയിലെ സംഘര്‍ഷവും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിലെ തടസ്സങ്ങളും എണ്ണവിതരണത്തെ ബാധിക്കുന്നുണ്ട്. എന്നാല്‍ കപ്പലുകള്‍ തമ്മിലുള്ള എണ്ണ കൈമാറ്റം ഉള്‍പ്പെടെയുള്ള ബദല്‍ മാര്‍ഗങ്ങളിലൂടെ ഗള്‍ഫ് രാജ്യങ്ങള്‍ കയറ്റുമതി പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്.

ഒക്ടോബറിലെ ഉല്‍പ്പാദനം ഫെബ്രുവരിയിലെ OPEC+ ഉല്‍പ്പാദനത്തിന്റെ 97 ശതമാനത്തോളമാണ്. എണ്ണവിലയില്‍ ആശ്വാസത്തിന്റെ സൂചനകളുണ്ടെങ്കിലും പശ്ചിമേഷ്യയിലെ സാഹചര്യം വിതരണ സ്ഥിരതയ്ക്ക് വെല്ലുവിളിയായി തുടരുന്നു.

ആഗോള എണ്ണ ആവശ്യകത സംബന്ധിച്ച പ്രവചനം OPEC മാറ്റമില്ലാതെ നിലനിര്‍ത്തി. 2026ല്‍ പ്രതിദിനം 1.8 ലക്ഷം ബാരലിന്റെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. 2027ല്‍ ആവശ്യകത 2.55 ദശലക്ഷം ബാരല്‍ ഉയര്‍ന്ന് പ്രതിദിന ശരാശരി 108.3 ദശലക്ഷം ബാരലിലെത്തുമെന്നാണ് വിലയിരുത്തല്‍.

ഉല്‍പ്പാദനം ഉയരുന്നത് എണ്ണവിതരണത്തിന് ആശ്വാസമാകുമെങ്കിലും ഹോര്‍മുസ് കടലിടുക്കിലെ സാഹചര്യം, കപ്പല്‍ ഗതാഗതം, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എന്നിവയാണ് വരും മാസങ്ങളില്‍ ആഗോള എണ്ണവിപണിയുടെ ഗതി നിര്‍ണയിക്കുക.

X
Top