ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

വെട്ടിതിളങ്ങി സ്വര്‍ണ്ണ നിക്ഷേപം, ഇക്വിറ്റികള്‍ മങ്ങി

മുംബൈ: പാന്‍ഡമിക് ബുള്‍ റണ്ണില്‍ ഇക്വിറ്റികള്‍ക്ക് പിന്നിലായിപ്പോയ സ്വര്‍ണ്ണം ഇപ്പോള്‍ വെട്ടിതിളങ്ങുന്നു.ജിയോപൊളിറ്റിക്സ്, നിരക്ക് വര്‍ദ്ധനവ്, മൂല്യനിര്‍ണ്ണയം, യുഎസ് ബാങ്കിംഗ് പ്രതിസന്ധി എന്നിവ ഇക്വിറ്റികളുടെ ശോഭ കെടുത്തിയപ്പോള്‍ സുരക്ഷിത നിക്ഷേപമാര്‍ഗമെന്ന നിലയിലാണ് സ്വര്‍ണം നേട്ടമുണ്ടാക്കുന്നത്. 2023 സാമ്പത്തികവര്‍ഷത്തില്‍ എംസിഎക്‌സ് ഡോള്‍ഡ് ഏകദേശം 15.42 ശതമാനം വരുമാനം നല്‍കി.

ബെഞ്ച്മാര്‍ക്ക് സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും യഥാക്രമം 1.03 ശതമാനവും 2.31 ശതമാനവും നഷ്ടം നേരിട്ട സ്ഥാനത്താണിത്. വെള്ളി, ആഭ്യന്തര വിപണിയില്‍ 2.1 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

മുന്‍വര്‍ഷത്തിലിത് 6.3 ശതമാനമായിരുന്നു.ദീര്‍ഘകാലാടിസ്ഥാനത്തില്‍, ആഭ്യന്തര സ്വര്‍ണം ഇക്വിറ്റികളെ മറികടന്ന് 93 ശതമാനത്തിലധികം ഉയര്‍ന്നു, സെന്‍സെക്സ്, നിഫ്റ്റി എന്നിവയെ അപേക്ഷിച്ച് യഥാക്രമം 76 ശതമാനവും 69 ശതമാനവും നേട്ടം.

ഡോളര്‍ മൂല്യത്തില്‍ 1.88 ശതമാനമാണ് സ്വര്‍ണത്തിന്റെ ഉയര്‍ച്ച. അതേസമയം ഡോ ജോണ്‍സ്, എസ് ആന്റ് പി 500 എന്നിവ യഥാക്രമം 7 ശതമാനവും 12 ശതമാനവും ഇടിവ് നേരിട്ടു. ഇക്കാലയളവില്‍ വെള്ളി 9.4 ശതമാനത്തിന്റെ നഷ്ടമാണ് നേരിട്ടത്.

കഴിഞ്ഞ ഏഴ് സെഷനുകളില്‍, എംസിഎക്‌സ് ഗോള്‍ഡ് ഏകദേശം 7.5 ശതമാനം ഉയര്‍ന്ന് റെക്കോര്‍ഡ് ഉയരത്തിലെത്തി. ഹ്രസ്വകാലത്തേക്ക്, ഇക്വിറ്റികളേക്കാള്‍ അനുകൂലമാണ് സ്വര്‍ണ്ണ നിക്ഷേപം, വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

X
Top