സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്ചൈനയില്‍ ആവശ്യം കുറഞ്ഞതോടെ ചെമ്പിന്റെ വില ഇടിയുന്നുപഞ്ചസാര കയറ്റുമതി നിരോധനം നീട്ടുംഅർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാം

ആഗോള എണ്ണവിലയിൽ വൻ ഇടിവ്

ഗോള വിപണിയിൽ എണ്ണവില കൂപ്പുകുത്തുന്നു. തുടർച്ചയായി ക്രൂഡ് ഓയിൽ വില ഇടിയുകയാണ്. ഇന്നലെ 78 ഡോളറിനരികെ ആയിരുന്ന എണ്ണവില ഇന്ന് 76 ഡോളറിലേയ്ക്ക് അടുക്കുകയാണ്.

ബ്രെന്റ് ക്രൂഡ് ബാരലിന് 76.03 ഡോളറിലും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 71.86 ഡോളറിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡിമാൻഡ് ആശങ്കകൾ നാൾക്കുനാൾ വർധിച്ചുവരുന്നതാണ് നിലവിൽ എണ്ണവിലയെ സമ്മർദത്തിലാക്കുന്നത്.

ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള വെടിനിർത്തൽ നിർദ്ദേശം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അംഗീകരിച്ചതായി തിങ്കളാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ വ്യക്തമാക്കി.

എന്നാൽ ഫിലാഡൽഫി ഇടനാഴിയുടെ അധിനിവേശം ഉൾപ്പെടെയുള്ള ഇസ്രായേൽ നിബന്ധനകൾ ഹമാസ് അംഗീകരിക്കാൻ സാധ്യതയില്ലെന്നാണ് പുതിയ വാർത്ത. അങ്ങനെയെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളായേക്കാം.

ചൈയുടെ ഡിമാൻഡ് കുറഞ്ഞിരിക്കുന്നതാണ് എണ്ണയെ പിന്നിലേയ്ക്ക് വലക്കുന്നത്. ജൂലൈയിൽ ചൈനയുടെ എണ്ണ ആവശ്യകത വാർഷികാടിസ്ഥാനത്തിൽ 8% കുറഞ്ഞെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അതേസമയം, ജൂൺ മാസത്തിൽ ആഗോള എണ്ണ ആവശ്യകത പ്രതിദിനം ആരോഗ്യകരമായ 103.01 ദശലക്ഷം ബാരൽ ആയി ഉയർന്നുവെന്ന് സ്റ്റാൻഡേർഡ് ചാർട്ടേഡിലെ കമ്മോഡിറ്റി അനലിസ്റ്റുകൾ പറയുന്നു. ഇത് എക്കാലത്തെയും ഉയർന്നതാണ്.

അങ്ങനെയെങ്കിൽ എണ്ണയിലെ ഡിമാൻഡ് ആശങ്കകൾ പ്രതീക്ഷിക്കുന്നത്ര വലുതല്ല. ഭൗമരാഷ്ട്രിയ പ്രശ്‌നങ്ങൾ അവസാനിക്കുന്നതോടെ ഡിമാൻഡ് ആശങ്കകളും ശമിക്കുമെന്നു പ്രതീക്ഷിക്കേണ്ടി വരും.

ചൈന ക്രൂഡ് ഇതര മാർഗങ്ങളുടെ ഉപയോഗം വർധിപ്പിച്ചു വരുന്നു. ചൈനയിലെ കോൾ, സൗരോർജ ഉപയോഗം പുതിയ ഉയരങ്ങൾ താണ്ടുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ക്രൂഡ് ആവശ്യം കുറയാനുള്ള പ്രധാന കാരണം ഇതാകാം.

അതേസമയം ആഗോള വിപണിയിലെ എണ്ണവിലയിടിവ് മുതലെടുക്കുന്നവരുടെ കൂട്ടത്തിൽ നിലവിൽ മുന്നിൽ യുഎസ് ആണ്. 2024 ൽ യുഎസിന്റെ ക്രൂഡ് കയറ്റുമതി എക്കാലത്തെയും ഉയരങ്ങൾ താണ്ടുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

യുഎസ് തുറമുഖങ്ങളിൽ നിന്നുള്ള ക്രൂഡ് കയറ്റുമതി ഈ വർഷം ഇതുവരെ പ്രതിദിനം ശരാശരി 4.2 ദശലക്ഷം ബാരൽ ആണ്. വാർഷിക വളർച്ച 3.5 ശതമാനമാണ്.

ആഗോള വിപണിയിലെ എണ്ണയുടെ തളർച്ച ഇന്ത്യയ്ക്കും നേട്ടം തന്നെ. ആഭ്യന്തര എണ്ണ ആവശ്യകതയുടെ സിംഹഭാഗവും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് വിലക്കുറവ് ബാലൻഷീറ്റുകളിൽ വലിയ ആശ്വാസം നൽകും.

ക്രൂഡ് വിലയിടിവ് വിലകുറഞ്ഞ റഷ്യൻ എണ്ണയുടെ സാധ്യതകൾ കൂടിയാണ് വർധിപ്പിക്കുന്നത്. ഇതോടകം ഇന്ത്യ റഷ്യൻ എണ്ണയുടെ പ്രധാന ഉപഭോക്താവാണ്. വിലയിടിവ് പ്രാദേശിക എണ്ണക്കമ്പനികളുടെ മാർജിൻ പ്രശ്‌നങ്ങളും ലഘൂകരിക്കും.

മാർജിൻ പ്രശ്‌നങ്ങൾ ഇല്ലാതാകുന്നതോടെ പ്രാദേശിക വിപണിയിൽ പെട്രോൾ, ഡീസൽ വിലവർധന ഒഴിവാക്കാം. ഇത് അടുത്ത ധനനയ യോഗത്തിൽ നിരക്കുകൾ കുറയ്ക്കാൻ ആർബിഐയ്ക്കും കരുത്തുപകരും.

ഇതോടകം രാജ്യത്ത് റീട്ടെയിൽ പണപ്പെരുപ്പം 5 വർഷത്തെ താഴ്ചയിലാണ്.

X
Top