ബാങ്ക് ഓഫ് ഇന്ത്യ ക്യുഐപി വഴി 4,500 കോടി രൂപ സമാഹരിച്ചുഇന്ത്യയുടെ ജിഡിപി വളർച്ച കഴിഞ്ഞ 10 വർഷത്തെ പരിവർത്തന പരിഷ്കാരങ്ങളുടെ പ്രതിഫലനമെന്ന് പ്രധാനമന്ത്രി മോദിനാല് മാസങ്ങൾക്ക് ശേഷം ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 600 ബില്യൺ ഡോളർ കടന്നു2047ഓടെ ഇന്ത്യ 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് പിയൂഷ് ഗോയൽ2.5 ദശലക്ഷം ടൺ എഫ്‌സിഐ ഗോതമ്പ് അധികമായി വിതരണം ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് ഭക്ഷ്യ സെക്രട്ടറി

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരിയില്‍ ബുള്ളിഷായി ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങള്‍

മുംബൈ: മികച്ച രണ്ടാം പാദഫലങ്ങള്‍ പുറത്തുവിട്ടിട്ടും ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരി വ്യാഴാഴ്ച താഴ്ച വരിച്ചു. 4.80 ശതമാനത്തോളം താഴ്ന്ന് 1159.95 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. വാര്‍ഷികാടിസ്ഥാനത്തില്‍ 57 ശതമാനം ഉയര്‍ത്തി അറ്റാദായം 1805.3 കോടി രൂപയാക്കാന്‍ ബാങ്കിനായിരുന്നു.

തുടര്‍ച്ചയായി 10.6 ശതമാനത്തിന്റെ വര്‍ദ്ധനവാണിത്. പ്രവര്‍ത്തന ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 10 ശതമാനവും തുടര്‍ച്ചയായി 3 ശതമാനവും ഉയര്‍ന്ന് 3,554 കോടി രൂപയായി. പ്രൊവിഷന്‍സ് വാര്‍ഷികാടിസ്ഥാനത്തില്‍ 33 ശതമാനം കുറഞ്ഞ് 1141 കോടി രൂപയായതും നേട്ടമായി.

മൊത്തം നിഷ്‌ക്രിയ ആസ്തി മൊത്തം വായ്പയുടെ 2.11 ശതമാനമായി കുറഞ്ഞിട്ടുണ്ട്. തുകയില്‍ കണക്കാക്കുമ്പോള്‍ 5567 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തിയാണ് ബാങ്കിനുള്ളത്. വായ്പാ വളര്‍ച്ച വാര്‍ഷികാടിസ്ഥാനത്തില്‍ 18 ശതമാനവും തുടര്‍ച്ചയായി 5 ശതമാനവുമാണ്.

മൊത്തം 2,60,129 കോടി രൂപ വായ്പാ ഇനത്തില്‍ ബാങ്ക് വിതരണം ചെയ്തു. നിക്ഷേപം വാര്‍ഷികാടിസ്ഥാനത്തില്‍ 15 ശതമാനവും പാദാടിസ്ഥാനത്തില്‍ 4 ശതമാനവും ഉയര്‍ത്തി 3,15,532 രൂപയാക്കാനും ബാങ്കിനായി. സിഎഎസ്എ വാര്‍ഷികാടിസ്ഥാനത്തില്‍ 15 ശതമാനവും പാദാടിസ്ഥാനത്തില്‍ 2 ശതമാനവും വര്‍ധിച്ച് 1,33,525 കോടി രൂപയായിട്ടുണ്ട്.

അതുകൊണ്ടുതന്നെ ആഗോള ബ്രോക്കറേജ് സ്ഥാപനം മക്വാറി സ്റ്റോക്കിന് ഔട്ട്‌പെര്‍ഫോം റേറ്റിംഗാണ് നല്‍കിയിരിക്കുന്നത്. 19 ശതമാനം വര്‍ദ്ധനവില്‍ 1400 രൂപ ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നു. ക്രെഡിറ്റ് സ്യൂസ് 1280 കോടി രൂപ ലക്ഷ്യവിലയോട് കൂടിയ ഔട്ട്‌പെര്‍ഫോമിംഗ് റേറ്റ് നല്‍കുന്നു.

2023/24/25 ഇപിഎസ് അനുമാനം 1 ശതമാനം/2ശതമാനം/2 ശതമാനം എന്നിങ്ങനെയാക്കി അവര്‍ വര്‍ധിപ്പിച്ചു. വായ്പാ ചെലവ് കുറഞ്ഞതും പ്രവര്‍ത്തനവും മാനിച്ച് ആര്‍ഒഇ 16 ശതമാനമാക്കാനും അവര്‍ തയ്യാറായി.

മറ്റൊരു ആഗോള ബ്രോക്കറേജ് സ്ഥാപനമായ ജെപി മോര്‍ഗന്‍ ലക്ഷ്യവില 1250 രൂപയില്‍ നിന്നും 1400 രൂപയാക്കി ഉയര്‍ത്താന്‍ തയ്യാറായി. സാമ്പത്തിക വര്‍ഷം 2024/25 ല്‍ ആര്‍ഒഇ 15-16 ശതമാനമാക്കി ഉയര്‍ത്താനും അവര്‍ തയ്യാറായിട്ടുണ്ട്. ഓവര്‍വെയ്റ്റ് റേറ്റിംഗാണ് ജെപി മോര്‍ഗന്‍ സ്‌റ്റോക്കിന് നല്‍കുന്നത്.

ലക്ഷ്യവില 1475 രൂപയാക്കി ഉയര്‍ത്തിയ മോര്‍ഗന്‍ സ്റ്റാന്‍ലി ഓവര്‍വെയ്റ്റ് റേറ്റിംഗ് നല്‍കുന്നു. സിഎല്‍എസ്എ 1400 രൂപയോട് കൂടിയ ഔട്ട്‌പെര്‍ഫോം റേറ്റിംഗാണ് നല്‍കുന്നത്.

X
Top