പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചില്ലെന്ന് റിപ്പോർട്ട്ആരോഗ്യം,വിദ്യാഭ്യാസം,ദാരിദ്ര്യനിർമാർജനം: മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാംസ്ഥാനത്ത്ഇന്ധന വില വർധനവ്: സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾഏപ്രിലില്‍ നടന്നത് 2,235 കോടി യുപിഐ ഇടപാടുകള്‍104 ടണ്‍ സ്വര്‍ണ്ണം തിരികെയെത്തിച്ച് ഇന്ത്യ

വിദേശനാണ്യ കരുതല്‍ ശേഖരം രണ്ട് മാസത്തെ ഉയര്‍ച്ചയില്‍

ന്യൂഡല്‍ഹി: ജൂലൈ 7 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ (ഫോറെക്‌സ്) കരുതല്‍ ശേഖരം 1.229 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 596.280 ബില്യണ്‍ ഡോളറായി. തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയാണ് കരുതല്‍ ശേഖരത്തില്‍ വളര്‍ച്ച പ്രകടമാകുന്നത്. തൊട്ടുമുന്നത്തെയാഴ്ച കരുതല്‍ ശേഖരം 1.853 ബില്യണ്‍ ഡോളര്‍ വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.

596.280 ബില്യണ്‍ ഡോളറില്‍, വിദേശ നാണ്യ ശേഖരം ര്ണ്ട് മാസത്തെ ഉയര്‍ന്ന തോതിലാണ്. ഏറ്റവും വലിയ ഘടകമായ വിദേശ കറന്‍സി ആസ്തി 528.968 ബില്യണ്‍ ഡോളറിലെത്തി.മുന്‍ ആഴ്ചയെ അപേക്ഷിച്ച് 989 മില്യണ്‍ ഡോളറിന്റെ വര്‍ധന.

സ്വര്‍ണ്ണ ശേഖരം 228 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 44.060 ബില്യണ്‍ ഡോളറിലെത്തിയപ്പോള്‍ എസ്ഡിആറുകള്‍ (സ്പെഷ്യല്‍ ഡ്രോവിംഗ് റൈറ്റ്സ്) 4 മില്യണ്‍ ഡോളര്‍ താഴ്ന്ന് 18.235 ബില്യണ്‍ ഡോളറിലും അന്തര്‍ദ്ദേശീയ നാണയനിധിയിലെ (ഐഎംഎഫ്) കരുതല്‍ നില 15 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 5.017 ബില്യണ്‍ ഡോളറിലുമാണുള്ളത്.

2021 ഒക്ടോബറിലാണ് ശേഖരം എക്കാലത്തേയും ഉയരമായ 645 ബില്യണ്‍ ഡോളറിലെത്തിയത്. രൂപയെ സംരക്ഷിക്കാന്‍ ആര്‍ബിഐ ഡോളര്‍ വില്‍പനയാരംഭിച്ചതോടെ പിന്നീട് ശേഖരത്തില്‍ ചോര്‍ച്ചയുണ്ടായി. എന്നാല്‍ ഡോളറിന്റെ താഴ്ച ഈയിടെ രൂപയെ വീണ്ടും ശക്തിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം നിരന്തരമായ കറണ്ട്-അക്കൗണ്ട് വിടവ്, വിദേശ-വിനിമയ കരുതല്‍ ശേഖരം ഉയര്‍ത്തുന്ന ആര്‍ബിഐ നടപടി എന്നിവ കാരണം രൂപയുടെ നേട്ടങ്ങള്‍ ക്ഷണികമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

X
Top