പ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കുംറെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തും

വിദേശ നിക്ഷേപകര്‍ 2025-26ല്‍ നടത്തിയത്‌ 1.6 ലക്ഷം കോടിയുടെ വില്‍പ്പന

മുംബൈ: 2025-26 സാമ്പത്തിക വര്‍ഷത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 1.6 ലക്ഷം കോടി രൂപയുടെ വില്‍പ്പന നടത്തി. ഒരു സാമ്പത്തിക വര്‍ഷം വിദേശ നിക്ഷേപകര്‍ നടത്തുന്ന ഏറ്റവും വലിയ വില്‍പ്പനയാണിത്‌. അതേ സമയം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 2025-26ല്‍ 8.5 ലക്ഷം കോടി രൂപ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിച്ചു.

ഇതും മറ്റൊരു റെക്കോഡാണ്‌. 14 വര്‍ഷത്തിനിടയില്‍ രൂപ ഏറ്റവും കനത്ത ഇടിവ്‌ നേരിട്ടതും 2025-26ല്‍ ആണ്‌.

യുഎസ്‌-ഇറാന്‍ യുദ്ധം, യുഎസ്‌ തീരുവ സൃഷ്‌ടിച്ച അനിശ്ചിതത്വം, ഓഹരികളുടെ അമിതമൂല്യം, രൂപയുടെ മൂല്യത്തിലെ 10 ശതമാനം ഇടിവ്‌ തുടങ്ങിയ പ്രതികൂല ഘടകങ്ങള്‍ ഓഹരി വിപണിയെ തളര്‍ത്തിയ വര്‍ഷമാണ്‌ കടന്നുപോയത്‌. കഴിഞ്ഞ അഞ്ച്‌ സാമ്പത്തിക വര്‍ഷങ്ങള്‍ക്കിടെ നാലാമത്തെ വര്‍ഷമാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന നടത്തിയത്‌.

2024-25ല്‍ 1.24 ലക്ഷം കോടി രൂപ ഇന്ത്യന്‍ വിപണിയില്‍ നിന്ന്‌ അവ പിന്‍വലിച്ചിരുന്നു. യുഎസ്‌-ഇറാന്‍ യുദ്ധം തുടങ്ങിയതിനു ശേഷമാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വില്‍പ്പന ശക്തമായത്‌. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഒരു മാസം നടത്തുന്ന ഏറ്റവും വലിയ വില്‍പ്പനയാണ്‌ മാര്‍ച്ചില്‍ കണ്ടത്‌. മാര്‍ച്ചില്‍ രൂപയുടെ മൂല്യം നാല്‌ ശതമാനം ഇടിയുകയും ചെയ്‌തു.

അതേ സമയം കഴിഞ്ഞ അഞ്ച്‌ വര്‍ഷവും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ അറ്റനിക്ഷേപം നടത്തുകയാണ്‌ ചെയ്‌തത്‌. 2025-26ല്‍ അത്‌ പുതിയ റെക്കോഡിലെത്തി.

X
Top