പ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കുംറെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തും

വിദേശ നിക്ഷേപകര്‍ മാര്‍ച്ചില്‍ നടത്തിയത് 1.14 ലക്ഷം കോടിയുടെ വില്‍പ്പന

മുംബൈ: മാര്‍ച്ചില്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 1,13,810 കോടി രൂപയുടെ വില്‍പ്പന നടത്തി. യുഎസ്‌-ഇറാന്‍ യുദ്ധം തുടങ്ങിയതിനു ശേഷം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി വില്‍പ്പന നടത്തുകയാണ്‌ ചെയ്യുന്നത്‌. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഒരു മാസം നടത്തുന്ന ഏറ്റവും വലിയ വില്‍പ്പനയാണ്‌ മാര്‍ച്ചില്‍ കണ്ടത്‌. കഴിഞ്ഞ വെള്ളിയാഴ്‌ച മാത്രം 4367 കോടി രൂപയുടെ വില്‍പ്പനയാണ്‌ നടത്തിയത്‌.

2026ല്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയ മൊത്തം വില്‍പ്പന 1.27 ലക്ഷം കോടി രൂപയായി. ഫെബ്രുവരിയില്‍ 19,782 കോടി രൂപയുടെ അറ്റനിക്ഷേപം ദ്വിതീയ വിപണിയില്‍ നടത്തിയതിനു ശേഷമാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വലിയ വില്‍പ്പനയ്‌ക്ക്‌ മുതിര്‍ന്നത്‌.

മൂന്ന്‌ മാസം തുടര്‍ച്ചയായി വില്‍പ്പന നടത്തിയതിനു ശേഷം വിപണിയിലെ കാളകളായി മാറിയ വിദേശ നിക്ഷേപകരെ വീണ്ടും വില്‍പ്പനയ്‌ക്ക്‌ പ്രേരിപ്പിച്ചത്‌ യുദ്ധം സൃഷ്‌ടിച്ച അനിശ്ചിതത്വമാണ്‌.
ഇറാനുമായി യുഎസ്സും ഇസ്രയേലും യുദ്ധത്തില്‍ ഏര്‍പ്പെട്ടതോടെ ആഗോള തലത്തില്‍ ഓഹരി വിപണികളിലുണ്ടായ ഇടിവാണ്‌ ഇന്ത്യയിലും പ്രതിഫലിച്ചത്‌.

ഫെബ്രുവരിയില്‍ പ്രാഥമിക വിപണിയിലെ നിക്ഷേപം ഉള്‍പ്പെടെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 22,815 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തിയിരുന്നു. ഇത്‌ 17 മാസത്തിനിടയിലെ വിദേശ നിക്ഷേപകരുടെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ നിക്ഷേപമാണ്‌. എന്നാല്‍ യുദ്ധം വീണ്ടും വിദേശ നിക്ഷേപകരെ വില്‍പ്പനയ്‌ക്ക്‌ പ്രേരിപ്പിച്ചു.

ജനുവരിയില്‍ 35,962 കോടി രൂപയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന്‌ പിന്‍വലിച്ചത്‌. ഡിസംബറില്‍ 22,611 കോടി രൂപയുടെയും നവംബറില്‍ 3765 കോടി രൂപയുടെയും അറ്റവില്‍പ്പന നടത്തിയിരുന്നു.

X
Top