ഇന്ധന ശേഖരം കണ്ടെത്താൻ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍; രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ 3ഡി സീസ്മിക് സര്‍വേ നടത്തുംകേരളത്തിന്റെ മെഡിക്കല്‍ ടൂറിസത്തിന് തിരിച്ചടിയായി പശ്ചിമേഷ്യന്‍ പ്രതിസന്ധിഇന്ത്യൻ മാമ്പഴങ്ങളുടെ കയറ്റുമതി ജപ്പാൻ നിരോധിച്ചു; അണുവിമുക്തമാക്കുന്നതിൽ ഗുരുതര വീഴ്ചവളർച്ചയിൽ റെക്കോർഡ് നേട്ടവുമായി എംഎസ്എംഇകൾഊർജ്ജ മേഖലയിൽ ഇന്ത്യയ്ക്ക് ചരിത്ര കുതിപ്പ്; 2026-ൽ നിക്ഷേപം റെക്കോർഡ് 170 ബില്യൺ ഡോളറിലെത്തും

വിദേശ നിക്ഷേപകര്‍ കഴിഞ്ഞയാഴ്‌ച നിക്ഷേപിച്ചത് 8100 കോടി രൂപ

മുംബൈ: തുടര്‍ച്ചയായി മൂന്ന്‌ മാസത്തെ കനത്ത വില്‍പ്പനയ്‌ക്കു ശേഷം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വീണ്ടും ഇന്ത്യന്‍ വിപണിയിലെ കാളകളായി മാറി. ഫെബ്രുവരി ആദ്യവാരം 8129 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നടത്തിയത്‌.

ജനുവരിയില്‍ 35,962 കോടി രൂപയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന്‌ പിന്‍വലിച്ചത്‌. ഡിസംബറില്‍ 22,611 കോടി രൂപയുടെയും നവംബറില്‍ 3765 കോടി രൂപയുടെയും അറ്റവില്‍പ്പന നടത്തി.

2025ല്‍ മൊത്തം 1.66 ലക്ഷം കോടി രൂപയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന്‌ പിന്‍വലിച്ചത്‌. ആഗോള വ്യാപാര മേഖലയിലെ അനിശ്ചിതത്വവും രൂപയുടെ മൂല്യത്തിലെ ഇടിവും യുഎസ്‌ ചുമത്തിയ ഇറക്കുമതി തീരുവയുമാണ്‌ വിദേശ നിക്ഷേപകരെ കനത്ത വില്‍പ്പനയ്‌ക്ക്‌ കഴിഞ്ഞ വര്‍ഷം പ്രേരിപ്പിച്ചത്‌.

യുഎസും ഇന്ത്യയും തമ്മില്‍ വ്യാപാര കരാറിന്‌ ധാരണയായതിനെ തുടര്‍ന്നാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വീണ്ടും നിക്ഷേപം തുടങ്ങിയത്‌.

രണ്ട്‌ വര്‍ഷത്തിലേറെയായി ഇന്ത്യന്‍ ഓഹരി വിപണിയിലെ കരടികളായി തുടരുന്ന വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ മനോഭാവം മാറുന്നതിനു പ്രേരിപ്പിക്കുന്ന രീതിയില്‍ അനുകൂലമായ സാഹചര്യമാണ്‌ ഒരുങ്ങിയിരിക്കുന്നത്‌.

മതിയായ തിരുത്തലിനു ശേഷം വിപണിയുടെ മൂല്യം നിക്ഷേപകര്‍ക്ക്‌ കടന്നുവരാന്‍ അനുകൂലമായ നിലയിലെത്തിയിട്ടുണ്ട്‌. ഇന്ത്യയുടെ സാമ്പത്തിക നിലയും മികച്ചതാണ്‌.

X
Top