അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവക്കാൻ ഇന്ത്യമൂന്നാം വര്‍ഷവും ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ദാതാവായി റഷ്യയുബിഎസ് ഇന്ത്യയെ അപ്ഗ്രേഡ് ചെയ്തുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം കുറച്ച് ലോകബാങ്ക്ആഡംബര വസ്തുക്കൾക്ക് ഇനി മുതൽ ടിസിഎസ്

വിദേശ നിക്ഷേപകര്‍ മാര്‍ച്ചില്‍ ഇതുവരെ പിന്‍വലിച്ചത്‌ 30,000 കോടി

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ മാര്‍ച്ചില്‍ ഇതുവരെ 30,015 കോടി രൂപയുടെ വില്‍പ്പന നടത്തി. ഇതോടെ 2025ല്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയ വില്‍പ്പന 1,46,616 ലക്ഷം കോടി രൂപയായി.

വിദേശ നിക്ഷേപകര്‍ ഫെബ്രുവരിയില്‍ 34,574 കോടി രൂപയാണ്‌ ഇന്ത്യന്‍ വിപണിയില്‍ നിന്ന്‌ പിന്‍വലിച്ചത്‌.

ജനുവരിയില്‍ 78,027 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്‌തു. തുടര്‍ച്ചയായി പതിനാലാമത്തെ ആഴ്‌ചയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വില്‍പ്പന നടത്തുന്നത്‌.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക്‌ തീരുവ ഏര്‍പ്പെടുത്തിയ യുഎസ്സിന്റെ നടപടിയെ തുടര്‍ന്ന്‌ ആഗോള വ്യാപാര രംഗത്തുണ്ടായ ആശങ്കയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വില്‍പ്പനയ്‌ക്ക്‌ ശക്തി കൂട്ടിയത്‌. ട്രംപിന്റെ നയങ്ങള്‍ ആഗോള സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ്‌ ആശങ്ക.

ഇതിന്‌ പുറമെ യുഎസ്‌ മാന്ദ്യത്തിലേക്ക്‌ നീങ്ങാനുള്ള സാധ്യതയും വിപണിയിലെ ചാഞ്ചാട്ടത്തിന്‌ ആക്കം കൂട്ടുന്നു.

X
Top