അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖലചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

വിദേശ നിക്ഷേപകര്‍ വീണ്ടും വില്‍പ്പന തുടങ്ങി

മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ മാര്‍ച്ച്‌ രണ്ടിന്‌ കഴിഞ്ഞ നാല്‌ മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിദിന വില്‍പ്പനയാണ്‌ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയത്‌. 6832 കോടി രൂപയാണ്‌ അവ തിങ്കളാഴ്‌ച ദ്വിതീയ വിപണിയില്‍ നിന്ന്‌ പിന്‍വലിച്ചത്‌.

ഫെബ്രുവരിയില്‍ 19,782 കോടി രൂപയുടെ അറ്റനിക്ഷേപം ദ്വിതീയ വിപണിയില്‍ നടത്തിയതിനു ശേഷമാണ്‌ മാര്‍ച്ചിലെ ആദ്യദിനത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വലിയ വില്‍പ്പനയ്‌ക്ക്‌ മുതിര്‍ന്നത്‌. ഇറാനുമായി യുഎസ്സും ഇസ്രയേലും യുദ്ധത്തില്‍ ഏര്‍പ്പെട്ടതോടെ ആഗോള തലത്തില്‍ ഓഹരി വിപണികളിലുണ്ടായ ഇടിവാണ്‌ ഇന്ത്യയിലും പ്രതിഫലിച്ചത്‌.

ഫെബ്രുവരിയില്‍ പ്രാഥമിക വിപണിയിലെ നിക്ഷേപം ഉള്‍പ്പെടെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 22,815 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തിയിരുന്നു. ഇത്‌ 17 മാസത്തിനിടയിലെ വിദേശ നിക്ഷേപകരുടെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ നിക്ഷേപമാണ്‌. എന്നാല്‍ യുദ്ധം വീണ്ടും വിദേശ നിക്ഷേപകരെ വില്‍പ്പനയ്‌ക്ക്‌ പ്രേരിപ്പിച്ചു.

ജനുവരിയില്‍ 35,962 കോടി രൂപയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന്‌ പിന്‍വലിച്ചത്‌. ഡിസംബറില്‍ 22,611 കോടി രൂപയുടെയും നവംബറില്‍ 3765 കോടി രൂപയുടെയും അറ്റവില്‍പ്പന നടത്തിയിരുന്നു.

2025ല്‍ മൊത്തം 1.66 ലക്ഷം കോടി രൂപയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന്‌ പിന്‍വലിച്ചത്‌. ആഗോള വ്യാപാര മേഖലയിലെ അനിശ്ചിതത്വവും രൂപയുടെ മൂല്യത്തിലെ ഇടിവും യുഎസ്‌ ചുമത്തിയ ഇറക്കുമതി തീരുവയുമാണ്‌ വിദേശ നിക്ഷേപകരെ കനത്ത വില്‍പ്പനയ്‌ക്ക്‌ കഴിഞ്ഞ വര്‍ഷം പ്രേരിപ്പിച്ചത്‌.

X
Top