പുരോഗതി നേടുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ ഒന്നിച്ചു നീങ്ങണമെന്ന് 5 സംസ്ഥാനങ്ങളുടെ കോൺക്ലേവ്വിലക്കയറ്റത്തോത് 3.65 ശതമാനമായി കുറഞ്ഞുജ​ർ​മ​ൻ ഐ​ടി ഭീ​മ​നു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട് കേ​ര​ളംചൈന, വിയറ്റ്‌നാം സ്റ്റീൽ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്താൻ ഇന്ത്യപെട്രോൾ, ഡീസൽ വില കുറയ്ക്കാൻ സമ്മർദ്ദം

മൂന്നു വര്‍ഷത്തിനു ശേഷം ഫോര്‍ഡ് ഇന്ത്യയിലേക്ക് മടങ്ങി വരുന്നു

ഹൈദരാബാദ്: മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ വിപണിയിലേക്ക് പുനപ്രവേശനത്തിന് പദ്ധതിയിട്ട് യുഎസ് വാഹന നിര്‍മാതാക്കളായ ഫോര്‍ഡ്. 2021ല്‍ ഇന്ത്യ വിട്ട ഫോര്‍ഡ്, യൂറോപ്പിലെയും ചൈനയിലെയും തിരിച്ചടികളെ തുടര്‍ന്നാണ് മടങ്ങിയെത്താന്‍ പദ്ധതി തയാറാക്കുന്നത്.

ഇന്ത്യയിലെ പുനപ്രവേശനത്തിന്റെ സാധ്യതകളെപ്പറ്റിയുള്ള റിപ്പോര്‍ട്ട് കമ്പനി തയാറാക്കിക്കഴിഞ്ഞു. ഫോര്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ പരിഗണനയിലാണ് ഈ പദ്ധതി. പുതിയ നിക്ഷേപങ്ങള്‍, ഇവികള്‍ക്ക് മേല്‍ അധിക ശ്രദ്ധ തുടങ്ങിയവയാണ് പദ്ധതിയിലുള്ളത്.

1995ല്‍ ഇന്ത്യയിലെത്തിയ ഫോര്‍ഡ് രണ്ടര പതിറ്റാണ്ടിനിടെ 2 ബില്യണ്‍ ഡോളറിലേറെ ഫണ്ട് ഇന്ത്യയില്‍ നിക്ഷേപിച്ചിരുന്നു. ഇക്കോസ്പോര്‍ട്ട് മിനി എസ്യുവി, ഫിഗോ തുടങ്ങിയ വാഹനങ്ങള്‍ ഇന്ത്യക്കായി ലോഞ്ച് ചെയ്യുകയും ചെയ്തു. മതിയായ ലാഭം ലഭിക്കാത്തതിനെ തുടര്‍ന്നാണ് കമ്പനി ഇന്ത്യയില്‍ നിന്ന് പിന്‍വാങ്ങിയത്.

ചൈനക്കും യുഎസിനും ശേഷം ലോകത്തെ മൂന്നാമത്തെ വലിയ വാഹന വിപണിയായ ഇന്ത്യ ഒരു വാഹന നിര്‍മാതാവിനെ സംബന്ധിച്ചും അവഗണിക്കാനാവാത്തതാണെന്ന് ഫോര്‍ഡിന്റെ നിലപാടുകള്‍ തെളിയിക്കുന്നു.

കഴിഞ്ഞ വര്‍ഷം തങ്ങളുടെ ചെന്നൈ ഫാക്ടറി ജെഎസ്ഡബ്ല്യുവിന് വില്‍ക്കാനുള്ള ഡീലില്‍ നിന്ന് ഫോര്‍ഡ് പിന്‍മാറിയതോടെ തിരിച്ചുവരവിന്റെ സൂചനകള്‍ ലഭിച്ചു തുടങ്ങിയിരുന്നു.

X
Top