ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

ഫ്‌ളക്‌സ് ഫ്യുവല്‍ ഫ്രോങ്‌സ് ജൂണിൽ; ഈ വിഭാഗത്തിലെ ഇന്ത്യയിലെ ആദ്യത്തെ പാസഞ്ചര്‍ കാർ

ബെംഗളൂരു: മാരുതി സുസുക്കിയുടെ ആദ്യ ഫ്‌ളക്‌സ്-ഫ്യുവല്‍ വാഹനം ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തില്‍ പുറത്തിറക്കും. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ മാരുതി ഈ പുതിയ ഹരിത വാഹനം അവതരിപ്പിക്കുക. മാരുതി സുസുക്കി ഫ്രോങ്‌സ് ഫ്‌ളക്‌സ് ഫ്യുവല്‍ മോഡലാണ് പുറത്തിറക്കുന്നത്. പൂര്‍ണമായും എഥനോളില്‍ ഓടിക്കാനാകുന്ന ഇന്ത്യയിലെ ആദ്യത്തെ പാസഞ്ചര്‍ കാറായിരിക്കും ഇത്.

2025ടോക്കിയോയില്‍ നടന്ന ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ മാരുതി സുസുക്കി പ്രദര്‍ശിപ്പിച്ചിരുന്ന ഫ്രോങ്‌സ് ഫ്‌ളെക്‌സ് ഫ്യുവല്‍ മോഡലായിരിക്കും ജൂണ്‍ അഞ്ചിന് ഇന്ത്യന്‍ വിപണിയിലേക്കെത്തുക. ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ അവതരിപ്പിച്ച ഫ്രോങ്‌സില്‍ 85 ശതമാനം വരെ എഥനോള്‍(E85) മിശ്രിതം ഇന്ധനമായി ഉപയോഗിക്കാവുന്ന തരത്തിലായിരുന്നു ഉണ്ടായിരുന്നത്.

എന്നാല്‍ പുതിയ മാരുതി ഫ്‌ളക്‌സ് ഫ്യുവല്‍ വാഹനം രൂപകല്‍പന ചെയ്തിരിക്കുന്നത് സാധാരണ പെട്രോളിന് പുറമേ 100 ശതമാനം വരെ എഥനോള്‍ മിശ്രിതം(E100) ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പ്രത്യേക ഫ്യുവല്‍ സ്റ്റോറേജ്, ഇഗ്നിഷന്‍ സംവിധാനങ്ങളോടെയാണ്.

100 ശതമാനം ശുദ്ധമായ എഥനോളിലും തടസമില്ലാതെ ഓടിക്കാന്‍ പാകത്തില്‍ എന്‍ജിന്‍ ഭാഗങ്ങളിലും ഇന്ധന പൈപ്പുകളിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് മാരുതി സുസുക്കി ഈ വാഹനത്തെ വിപണിയിലെത്തിക്കുന്നത്. എഥനോളിന്റെ സാന്നിധ്യം മൂലം എന്‍ജിനിലും ഇന്ധന ടാങ്കിലും ഈര്‍പ്പവും തുരുമ്പും ഉണ്ടാകുന്നത് തടയാന്‍ പ്രത്യേക കോട്ടിങും പ്രതിരോധ ശേഷിയുള്ള ഘടകങ്ങളും ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്.

രാജ്യത്തെ മലിനീകരണവും ഇന്ധന ഇറക്കുമതിച്ചിലവും കുറക്കുകയെന്ന ലക്ഷ്യത്തില്‍ പരിസ്ഥിതി ദിനത്തില്‍ മാരുതി സുസുക്കി ആദ്യ ഫ്‌ളക്‌സ് ഫ്യുവല്‍ വാഹനം പുറത്തിറക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്ക്കരി തന്നെയാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ നടക്കുന്ന പ്രത്യേക ചടങ്ങിലാവും ഈ മാരുതി ഫ്‌ളക്‌സ് ഫ്യുവല്‍ വാഹനം രാജ്യത്തിന് സമര്‍പ്പിക്കുക. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഒരു ചടങ്ങില്‍ സംസാരിക്കവേയാണ് ഇക്കാര്യം കേന്ദ്രമന്ത്രി വ്യക്തമാക്കിയത്.

പെട്രോളിനും ഡീസലിനും ബദലായി നിലവില്‍ രാജ്യത്ത് ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍, കാറുകള്‍, ബസുകള്‍, ട്രക്കുകള്‍ എന്നിവക്ക് പുറമേ വൈദ്യുത കാറുകള്‍ വരെ അവതരിപ്പിച്ചു കഴിഞ്ഞു. ഇതിനോടകം തന്നെ ടൊയോട്ട, ടാറ്റ, മഹീന്ദ്ര, സുസുക്കി തുടങ്ങി 12ഓളം പ്രമുഖ കമ്പനികള്‍ ഫ്‌ളക്‌സ് ഫ്യുവല്‍ സാങ്കേതികവിദ്യയിലുള്ള വാഹനങ്ങള്‍ വികസിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.

കൂടാതെ എഥനോളില്‍ ഓടുന്ന ഇരുചക്രവാഹനങ്ങളും വിപണിയിലെത്തിയെന്നും ഗഡ്ക്കരി പറഞ്ഞു.

നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ മലിനീകരണ പ്രശ്‌നം ഫോസില്‍ ഇന്ധനങ്ങളാണ്. നമ്മള്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ 87 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. ഇത് മലിനീകരണം കൂട്ടുന്നതിനൊപ്പം രാജ്യത്തിന്റെ ഇറക്കുമതിച്ചെലവ് വന്‍തോതില്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്നും ഗഡ്ക്കരി പറഞ്ഞു.

താന്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി ബയോ എഥനോളില്‍ ഓടുന്ന വാഹനമാണ് ഉപയോഗിക്കുന്നതെന്നും നിതിന്‍ ഗഡ്ക്കരി വെളിപ്പെടുത്തി.

X
Top