ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

20 തദ്ദേശീയ എഐ മോഡലുകൾക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി

ന്യൂഡൽഹി: ഇന്ത്യ എഐ മിഷന്റെ ഭാഗമായി രാജ്യത്ത് തദ്ദേശീയമായി വികസിപ്പിക്കുന്ന 20 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകള്‍ക്ക് പിന്തുണ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതില്‍ 12 ലാര്‍ജ് ലാംഗ്വേജ് മോഡലുകളും 8 സ്‌മോള്‍ ലാംഗ്വേജ് മോഡലുകളും ഉള്‍പ്പെടുന്നു.

എഐയുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ പരിഹരിക്കുന്നതിനൊപ്പം ഇന്ത്യയിലെ യുവാക്കള്‍ക്ക് തൊഴിലവസരങ്ങളും സാമ്പത്തിക വളര്‍ച്ചയും ഉറപ്പാക്കുകയാണ് ഇന്ത്യ എഐ മിഷന്റെ ലക്ഷ്യമെന്നും രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇതിലൂടെ പിന്തുണ നല്‍കുമെന്നും കേന്ദ്രം വ്യക്തമാക്കി.

എഐ മോഡലുകള്‍
വിവിധ ആവശ്യങ്ങള്‍ക്കുള്ള ജനറേറ്റീവ് എഐ മോഡലുകള്‍ക്കാണ് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നത്. സര്‍വ്വം എഐയുടെ 30 ബില്യണ്‍, 105 ബില്യണ്‍ പാരാമീറ്റര്‍ മോഡലുകള്‍, ജ്ഞാനി, എഐ-യുടെ സ്പീച്ച്-ടു-സ്പീച്ച് മോഡല്‍ (സംസാരം തിരിച്ചറിയുന്ന സാങ്കേതികവിദ്യ), ഭാരത്ജെന്‍-ന്റെ വിവിധ ഭാഷകള്‍ക്കായുള്ള ഫൗണ്ടേഷന്‍ മോഡലുകള്‍, അവതാര്‍ എഐ-യുടെ വീഡിയോ ജനറേഷന്‍ മോഡല്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിനുപുറമെ, ആരോഗ്യമേഖല, ഭാഷാ സാങ്കേതികവിദ്യ, ഏജന്റിക് എഐ എന്നീ മേഖലകള്‍ക്കായുള്ള പ്രത്യേക എഐ മോഡലുകളും ഇതിന്റെ ഭാഗമായി വികസിപ്പിക്കുന്നുണ്ട്.

ഇന്ത്യ എഐ മിഷൻ
ഏകദേശം 60 ലക്ഷത്തോളം ആളുകള്‍ ജോലി ചെയ്യുന്ന, 300 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യയുടെ ഐടി മേഖലയെ അടിസ്ഥാനമാക്കിയാണ് എഐ നയങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.

എഐ സുരക്ഷിതവും ഉത്തരവാദിത്തത്തോടെയും എല്ലാവര്‍ക്കും ഉപകാരപ്രദമാകുന്ന രീതിയിലും വികസിപ്പിക്കാനും ഉപയോഗിക്കാനുമായി കഴിഞ്ഞ വര്‍ഷം ‘ഇന്ത്യ എഐ ഗവേണന്‍സ് മാര്‍ഗ്ഗരേഖ’ പുറത്തിറക്കിയിരുന്നു. സുരക്ഷിതമായ എഐ എന്ന ലക്ഷ്യത്തിന്റെ ഭാഗമായി 13 പ്രത്യേക പ്രോജക്റ്റുകള്‍ തിരഞ്ഞെടുത്തിട്ടുണ്ട്.

ഡീപ്ഫേക്കുകള്‍ കണ്ടെത്തല്‍, എഐ ഫോറന്‍സിക്‌സ്, സുരക്ഷാ പരിശോധനകള്‍, പക്ഷപാതം ഒഴിവാക്കല്‍ ), സ്വകാര്യത ഉറപ്പാക്കല്‍ തുടങ്ങി ഉപഭോക്താക്കള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്ന സുപ്രധാന വിഷയങ്ങളാണ് ഈ പ്രോജക്റ്റുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

X
Top