ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖലചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞുരാജ്യത്തെ 72 ലക്ഷം ടൺ അരി എഥനോളിലേക്ക്; കേന്ദ്ര തീരുമാനം ഭക്ഷ്യസുരക്ഷയ്ക്ക് വെല്ലുവിളിയോ?

പെട്രോളിൽ എഥനോളിന്‍റെ അളവ് ഉയർത്തുന്നത് ചർച്ചകൾക്കു ശേഷമെന്ന് കേന്ദ്രം

ന്യൂഡൽഹി: പെട്രോളിൽ 20 ശതമാനത്തിലധികം എഥനോൾ കലർത്താമോ എന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്നു കേന്ദ്രം.

ശാസ്ത്രീയ പരിശോധനകളും വ്യവസായമേഖലയുമായുള്ള കൂടിയാലോചനകളും പൂർത്തിയായശേഷമേ ഇക്കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകൂ എന്ന് പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി രാജ്യസഭയെ അറിയിച്ചു.

ശാസ്ത്രീയവും സാങ്കേതികവുമായ പരിശോധനകളും നടത്തും. എണ്ണവിതരണ കമ്പനികൾ, വാഹനനിർമാതാക്കൾ, ഗവേഷക സ്ഥാപനങ്ങൾ‌ എന്നിവരുമായി ചർച്ച നടത്തും.

നിശ്ചയിക്കപ്പെട്ട കാലാവധിക്ക് അഞ്ചുവർഷം മുന്പേയാണ് 20 ശതമാനം എത്തനോൾ എന്ന പരിധി ഇന്ത്യ കൈവരിച്ചത്. 2014-15 മുതൽ ഇതുവരെ വിദേശവിനിമയത്തിൽ 1.79 ലക്ഷം കോടിരൂപയോളം ഇത്തരത്തിൽ ലാഭിക്കാനായി.

ക്രൂഡ്ഓയിൽ ഉപയോഗത്തിൽ 326 ലക്ഷം ടണ്ണിന്‍റെ കുറവും രേഖപ്പെടുത്തിയെന്നും മന്ത്രി വിശദീകരിച്ചു.

X
Top