വിദഗ്ധ സമിതി റിപ്പോർട്ട് പഠിച്ചശേഷം അതിവേഗ റെയിലിൽ തീരുമാനമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻറഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി; ഇന്ത്യയ്ക്ക് ഏ‍ർപ്പെടുത്തിയ 500% തീരുവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎസ്നാമക്കലിൽ കോഴിമുട്ടവിലയിൽ റെക്കോഡ് വർധന; ചില്ലറ വില എട്ട് രൂപ കടന്നുസബ്സിഡി അരി മറിച്ചുവിറ്റ് എഥനോൾ കമ്പനികളുടെ കൊള്ള; കടുത്ത നടപടിയുമായി എഫ്സിഐഅധികമായുള്ള 700 കോടി ലീറ്റർ എഥനോൾ അയൽരാജ്യങ്ങൾക്ക് വിറ്റുകാശാക്കാൻ ഇന്ത്യ

വാഹന മൈലേജ് കാറുടമകൾക്ക് അളക്കാനാവില്ലെന്ന് മന്ത്രി നിതിൻ ഗഡ്കരി

ന്യൂഡൽഹി: ഇ20 പെട്രോൾ ഉപയോഗിക്കുമ്പോൾ വാഹനങ്ങളുടെ മൈലേജ് ഗണ്യമായി കുറയുന്നുവെന്ന ആരോപണങ്ങൾ അശാസ്ത്രീയമെന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. സാധാരണക്കാരായ കാറുടമകൾക്കു വാഹനത്തിന്റെ ഇന്ധനക്ഷമത (മൈലേജ്) കൃത്യമായി അളക്കാൻ കഴിയില്ലെന്നും ഇതിനായി അംഗീകൃത ഡീലർമാർ നടത്തുന്ന പരിശോധനകളെയാണ് ആശ്രയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇ20 പെട്രോളിലേക്കു മാറിയതിനു ശേഷം കാറിന്റെ മൈലേജ് കുറഞ്ഞുവെന്നു ചൂണ്ടിക്കാട്ടിയ മാധ്യമപ്രവർത്തകയ്ക്കു മറുപടി നൽകുകയായിരുന്നു ഗഡ്കരി. 2023 ൽ വാങ്ങിയ വാഹനത്തിന്റെ മൈലേജ് 11 കിലോമീറ്ററിൽനിന്ന് അടുത്തിടെ 7 കിലോമീറ്ററായി കുറഞ്ഞുവെന്ന് അവർ പറഞ്ഞപ്പോൾ, ഈ കണക്ക് എങ്ങനെയാണു കണ്ടെത്തിയതെന്നു ഗഡ്കരി ചോദിച്ചു.

ഡാഷ്‌ബോർഡിലെ ഡിസ്പ്ലേയിൽ കണ്ടതാണെന്ന് അവർ മറുപടി നൽകി. എന്നാൽ ‘നിങ്ങൾക്കും എനിക്കും വണ്ടിയുടെ മൈലേജ് പരിശോധിക്കാൻ കഴിയില്ല. കമ്പനിയുടെ അംഗീകൃത ഡീലറുടെ മെഷീൻ ഉപയോഗിച്ച് മാത്രമേ കാറിന്റെ മൈലേജ് കൃത്യമായി പരിശോധിക്കാൻ കഴിയൂ’ എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

മന്ത്രി പറഞ്ഞത് ശരിയോ?
സാധാരണക്കാർക്കു മൈലേജ് പരിശോധിക്കാൻ കഴിയില്ലെന്ന മന്ത്രിയുടെ വാദം ശരിയല്ലെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആധുനിക കാറുകളിൽ എൻജിൻ കൺട്രോൾ യൂണിറ്റിൽ നിന്നുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഡാഷ്‌ബോർഡിൽ മൈലേജ് കാണിക്കുന്നത്.

ഇതു പൂർണമായും കൃത്യമല്ലെങ്കിലും യഥാർഥ മൈലേജും ഡാഷ്‌ബോർഡ് കണക്കും തമ്മിൽ പരമാവധി 5% വരെ വ്യത്യാസം മാത്രമേ ഉണ്ടാകാറുള്ളുവെന്നു ഓട്ടമൊബീൽ രംഗത്തെ വിദഗ്ധർ പറയുന്നു.

അടുത്തിടെ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക വിശദീകരണത്തിൽ വാഹനങ്ങളിൽ ഇ20 പെട്രോൾ ഉപയോഗിക്കുന്നത് ഇന്ധനക്ഷമത 5% വരെ കുറച്ചേക്കാമെന്നു സമ്മതിക്കുന്നുണ്ട്.

X
Top