കേന്ദ്ര ബജറ്റ് 2024: പുതിയ നികുതി ഘടന ആകർഷകമായേക്കുംഇത്തവണയും അവതരിപ്പിക്കുന്നത് റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ്ടെലികോം മേഖലയുടെ സമഗ്ര പുരോഗതി: വിവിധ കമ്പനികളുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് പ്രവചിച്ച് രാജ്യാന്തര ഏജൻസികൾസംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ

ഫോറം മാളില്‍ ഫ്‌ലാഷ് സെയില്‍ ജൂലൈ 5 മുതല്‍

കൊച്ചി:  ഫോറം കൊച്ചിയില്‍ ജൂലൈ 5, 6, 7 തീയതികളില്‍ നടക്കുന്ന വിപുലമായ ഫ്‌ലാഷ് സെയിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും നടന്നു.  സിനിമാ താരങ്ങളായ രഞ്ജിത് സജീവ്, ചിന്നു ചാന്ദ്‌നി, ഫോറം കൊച്ചി ഹെഡ് സജീഷ് ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നൂറിലധികം പ്രശസ്ത ബ്രാന്‍ഡുകളുടെ ഉല്‍പങ്ങള്‍ വിവിധ വിഭാഗങ്ങളിലായി 50 ശതമാനം വിലക്കിഴിവില്‍ വില്‍പന മേളയില്‍  ലഭ്യമാകും. നൂതന ഫാഷന്‍ വസ്ത്രങ്ങള്‍, ആക്‌സസറികള്‍, പാദരക്ഷകള്‍, സ്‌പോര്‍ട്‌സ് വെയര്‍, ഗൃഹാലങ്കാര വസ്തുക്കള്‍, ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങി, രുചിവൈവിധ്യമൊരുക്കുന്ന ഡൈനിംഗ് അനുഭവങ്ങള്‍ വരെ മേളയില്‍ ഒരുങ്ങും. എച്ച് ആന്റ് എം, മാര്‍ക്‌സ് ആന്റ് സ്‌പെന്‍സര്‍, ലൈഫ്‌സ്‌റ്റൈല്‍, ഷോപ്പര്‍ സ്റ്റോപ്, ബോഡി വര്‍ക്‌സ്, എച്ച് പി കമ്പ്യൂട്ടര്‍ തുടങ്ങിയ അനേകം പ്രീമിയം ബ്രാന്‍ഡുകളുടെ നിരയായിരിക്കും മേളയുടെ ആകര്‍ഷണം. പിവിആര്‍ ഐനോക്‌സില്‍ 99 രൂപയ്ക്കും 101 രൂപയ്ക്കും തിരഞ്ഞെടുത്ത സിനിമകളുടെ പ്രദര്‍ശനങ്ങളുണ്ടാകും. യൂമി, ദി ആര്‍ടിസ്റ്റ് ബൈ മാരിയറ്റ്, പഞ്ചാബ് ഗ്രില്‍, സ്റ്റാര്‍ബക്‌സ്, കെ എഫ് സി, ബാസ്‌കിന്‍ റോബിന്‍സ് എന്നിവയുള്‍പ്പെടെയുള്ള ജനപ്രിയ ഭക്ഷണശാലകളില്‍ ഡിസ്‌കൗണ്ട് വിലയില്‍ ട്രീറ്റുകള്‍ ഒരുക്കും. ഷോപ്പിംഗ് മേളയുടെ ഭാഗമായി ജൂലൈ 6ന് നടക്കുന്ന താരസമ്പന്നമായ മ്യൂസിക് ഫെസ്റ്റിവലില്‍ റാപ്പര്‍ വേടന്‍, മാംഗോസ്റ്റിന്‍ ബാന്‍ഡ്, സ്‌മോക്കി ഡിജെ തുടങ്ങി പ്രശസ്തര്‍ അണിനരക്കും.

X
Top