തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ തീരത്ത് ആദ്യ മദർഷിപ്പ് സാൻ ഫെർണാണ്ടോ എത്തി. ടഗ് ബോട്ടുകൾ സാൻ ഫെർണാണ്ടോയെ ആനയിച്ച് വിഴിഞ്ഞം തുറമുഖത്തേക്ക്. തുറമുഖ തീരത്ത് എത്തിയ മദർഷിപ്പിനെ വാട്ടർ നൽകി സ്വീകരണം നൽകി.
ചരക്കുനിറച്ച 1960 കണ്ടൈനറുകളുമായാണ് മെർസ്‌കിന്റെ സാൻ ഫെർണാണ്ടോ എന്ന കപ്പൽ തീരത്ത് അടുക്കുന്നത്.
ജുലൈ രണ്ടിന് ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തുന്നത്. നാളെയാണ് ട്രയൽ റൺ നടക്കുക. ചരക്കുകൾ മാറ്റുന്നതിനായി ക്രെയിനുകൾ സജ്ജമാണ്.
മുഖ്യമന്ത്രിയും, കേന്ദ്ര തുറമുഖ മന്ത്രിയും അദാനി പോർട്ട് അധികൃതരും, വിസിൽ അധികൃതരും ചേർന്ന് കപ്പലിനെ സ്വാഗതം ചെയ്യും. ട്രയൽ റണ്ണിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ.
കപ്പലിലുള്ള മുഴുവൻ ചരക്കും തുറമുഖത്ത് ഇറക്കി അന്നുതന്നെ സാൻ ഫെർണാണ്ടോ മടങ്ങും. തൊട്ട് പിന്നാലെ രണ്ട് ഫീഡർ കപ്പലുകൾ എത്തി ചരക്കുകൾ മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോകും.
വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പ് എത്തുമ്പോൾ കേരളത്തെ സംബന്ധിച്ച് ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമെന്ന് തുറമുഖ മന്ത്രി വിഎൻ വാസവൻ.
ലോകം കേരളത്തെ ഉറ്റുനോക്കുകയാണെന്നും ചരിത്രനിമിഷമാണെന്നും മന്ത്രി പറഞ്ഞു.