ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയെന്ന ഇന്ത്യയുടെ സ്വപ്നം വൈകും

ന്യൂഡൽഹി: പുതിയ അനുമാന പ്രകാരം ലോകറാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്കെത്തുന്നതിന് ഇന്ത്യ 2031 വരെ കാത്തിരിക്കണമെന്നാണ് ഐ.എം.എഫ്. കണക്കാക്കുന്നത്. 2027-ൽ ഇന്ത്യൻ ജി.ഡി.പി. 4.58 ലക്ഷം കോടി ഡോളറിലെത്തും. നേരത്തേ 4.96 ലക്ഷം കോടി കണക്കാക്കിയ സ്ഥാനത്താണിത്.

അതുകൊണ്ടുതന്നെ 2026-ൽ 4.15 ലക്ഷം കോടി ഡോളറിന്റെ ജി.ഡി.പി.യുമായി ഇന്ത്യ ആറാംസ്ഥാനത്തു തുടർന്നേക്കും. ഇക്കാലത്ത് ബ്രിട്ടനിത് 4.26 ലക്ഷം കോടി ഡോളറാകും. 2027-ൽ 4.58 ലക്ഷം കോടി ഡോളറിന്റെ ജി.ഡി.പി.യുമായി അഞ്ചാം സ്ഥാനത്തേക്കു കയറാം. അപ്പോൾ ബ്രിട്ടനിത് 4.47 ലക്ഷം കോടി ഡോളറായിരിക്കും.

2028-ൽ ജപ്പാന്റെ 4.74 ലക്ഷം കോടി ഡോളറിനെ മറികടന്ന് 5.06 ലക്ഷം കോടി ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ നാലാമതാകുമെന്നായിരുന്നു നേരത്തേ കരുതിയിരുന്നത്.

എന്നാൽ, പുതിയ കണക്കനുസരിച്ച് ഇതിനായി 2029 അല്ലെങ്കിൽ 2030 വരെ സമയമെടുത്തേക്കാം. 2031-ൽ ജപ്പാന്റെ ജി.ഡി.പി. 5.13 ലക്ഷം കോടി ഡോളറും ഇന്ത്യയുടേത് 6.79 ലക്ഷം കോടി ഡോളറുമാകുമെന്നാണ് വിലയിരുത്തൽ.

2030-ൽ 39 ലക്ഷം കോടി ഡോളറുമായി അമേരിക്കതന്നെയാകും ഒന്നാമതുണ്ടാവുക. രണ്ടാമതുവരുന്ന ചൈനയുടെ ജി.ഡി.പി. മൂല്യം 27.5 ലക്ഷം കോടി ഡോളർ കണക്കാക്കുന്നു.

മൂന്നാമതുവരുന്ന ജർമനിക്കിത് 6.17 ലക്ഷം കോടി ഡോളറാണ്. 2031-ൽ ജർമനിയുടെ ജി.ഡി.പി.ക്കടുത്തേക്ക് ഇന്ത്യൻ സമ്പദ് വ്യവസ്ഥ എത്തുമെന്നാണ് കണക്കാക്കുന്നത്.

X
Top