രാജ്യത്തെ വിമാനത്താവളങ്ങള്‍ ഇരട്ടിയാക്കാന്‍ ഇന്ത്യ2023-24ല്‍ 2,20,000 ഫ്‌ളെക്‌സിബിള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായി ഐഎസ്എഫ്സ്വർണവില പവന് വീണ്ടും 54,000 രൂപ കടന്നുവിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന് ഔദ്യോഗിക തുടക്കം; കേരള വികസന അധ്യായത്തില്‍ പുതിയ ഏടാണ് വിഴിഞ്ഞമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ഐ​ജി​എ​സ്ടി ഇ​​​ന​​​ത്തി​​​ൽ നാ​ലു വ​ർ​ഷ​ത്തിനിടെ കേ​ര​ള​ത്തി​ന് ന​ഷ്ടം 25,000 കോ​ടി

രാജ്യത്തെ ആദ്യ എഥനോൾ പമ്പ് തുറന്നു

ഫോസിൽ ഇന്ധനത്തിന് ബദലായി ഇന്ത്യ പ്രാധാന്യം നൽകുന്ന ഇന്ധനമാണ് എഥനോൾ മിശ്രിത ഇന്ധനം (Ethanol blended fuel). രാജ്യത്തെ ഏറ്റവും വലിയ ഇന്ധന റീടെയിലറായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (Indian Oil Corporation) രാജ്യത്തെ ആദ്യ എഥനോൾ പമ്പ് ഡൽഹിയിൽ തുറന്നു.

എഥനോൾ 100 എന്ന പേരിലുള്ള ഇന്ധനം ഇന്ത്യയിലെ 183 ഔട്ലെറ്റുകളിലൂടെ ലഭ്യമാക്കും. മഹാരാഷ്ട്ര, കർണാടക, ഉത്തർ പ്രദേശ്, ന്യൂഡൽഹി, തമിഴ്നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് നിലവിൽ ഈ ഇന്ധനം ലഭിക്കുന്നത്.

അടുത്ത മാസം, ഏപ്രിൽ 15ാം തിയ്യതിയോടെ രാജ്യത്തെ 400 ഔട്ലെറ്റുകളിൽ എഥനോൾ 100 ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. രാജ്യത്തെ ഗതാഗത മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ ശേഷിയുള്ളതാണ് എഥനോൾ 100 എന്നും, ഇതിന്റെ ഉപയോഗം വർധിക്കുന്നതോടെ ഫോസിൽ ഇന്ധനങ്ങളോടുള്ള ആശ്രിതത്ത്വം കുറയ്ക്കാൻ സാധിക്കുമെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ്സിങ് പുരി പറഞ്ഞു.

പെട്രോളിൽ എഥനോൾ ബ്ലെൻഡ് ചെയ്യുന്നതിനുള്ള അനുമതി സർക്കാർ നേരത്തെ നൽകിക്കഴിഞ്ഞു. നിലവിൽ ഏകദേശം 12% എഥനോളാണ് പെട്രോളിൽ ബ്ലെൻഡ് ചെയ്യുന്നത്. 2025-26 വർഷത്തോടെ ഇത് 20% എന്ന തോതിൽ ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ ഇറക്കുമതി രാജ്യമാണ് ഇന്ത്യ.

ആഭ്യന്തര ആവശ്യങ്ങൾക്കുള്ള 85 ശതമാനത്തിലധികം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുകയാണ്. എഥനോൾ പകരമായി വരുന്നതോടെ സർക്കാരിന് ക്രൂഡ് ഓയിൽ ഇറക്കുമതിച്ചിലവ് ഗണ്യമായി കുറച്ചു കൊണ്ടു വരാൻ സാധിക്കും. ഊർജ്ജമേഖലയിൽ രാജ്യത്തിന് സ്വയം പര്യാപ്തത കൈവരിക്കാനും, കാർബൺ ബഹിർഗമനം കുറയ്ക്കാനും സാധിക്കും.

ആഭ്യന്തരതലത്തിൽ കരിമ്പ് പോലെയുള്ള കാർഷിക വിളകളിൽ നിന്നാണ് എഥനോൾ എന്ന ബയോ ഫ്യുവൽ ഉല്പാദിപ്പിക്കുന്നത്. കരിമ്പ്, ഷുഗർ സിറപ്പ് എന്നിവയിലൂടെയാണ് 25% എഥനോളും ഉല്പാദിപ്പിക്കുന്നത്. ഏകദേശം 45% ഉല്പാദനം ഷുഗർ പ്രൊസസിങ്ങിന്റെ ഫലമായി ഉല്പാദിപ്പിക്കപ്പെടുന്ന മറ്റ് ധാന്യങ്ങളിൽ നിന്നാണ്.

എഥനോൾ 20% കലർന്ന ഇന്ധനമാണ് E-20. നിലവിൽ പൊതുമേഖലാ എണ്ണക്കമ്പനികളുടെ 84 ഔട് ലെറ്റുകളിൽ E-20 ഇന്ധനം വിതരണം ചെയ്യുന്നുണ്ട്. 2025 വർഷത്തോടെ ഇത് 12000 ഫ്യുവൽ റീടെയിൽ ഔട്ലെറ്റുകളിലൂടെയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഇതേ വർ‍ഷം എഥനോൾ ഇന്ധനം ഇന്ത്യ മുഴുവൻ വ്യാപകമായി ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

X
Top