ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയ നിക്ഷേപത്തിന്റെ 70 ശതമാനവും മൂന്ന്‌ മേഖലകളില്‍

2023-24 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപകുതിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയ നിക്ഷേപത്തിന്റെ 70 ശതമാനവും മൂന്ന്‌ മേഖലകളിലായിരുന്നു. ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌, കാപ്പിറ്റല്‍ ഗുഡ്‌സ്‌, ഓട്ടോമൊബൈല്‍ എന്നീ മേഖലകളിലാണ്‌ പ്രധാനമായും നിക്ഷേപം നടത്തിയത്‌.

2023 ഏപ്രില്‍ മുതല്‍ സെപ്‌റ്റംബര്‍ വരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 1.44 ലക്ഷം കോടി രൂപയാണ്‌ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത്‌. ഇത്‌ കഴിഞ്ഞ രണ്ട്‌ വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണ്‌.

ഇതില്‍ 53,472 കോടി രൂപയും നിക്ഷേപിച്ചത്‌ ധനകാര്യ സേവന മേഖലയിലാണ്‌. ഇത്‌ കഴിഞ്ഞ ആറ്‌ മാസത്തെ മൊത്തം നിക്ഷേപത്തിന്റെ 36 ശതമാനം വരും. നിഫ്‌റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ സൂചിക ഏപ്രില്‍ മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള കാലയളവില്‍ 10 ശതമാനമാണ്‌ ഉയര്‍ന്നത്‌.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയ രണ്ടാമത്തെ മേഖല കാപ്പിറ്റല്‍ ഗുഡ്‌സ്‌ ആണ്‌. കഴിഞ്ഞ ആറ്‌ മാസം കൊണ്ട്‌ 28,758 കോടി രൂപയാണ്‌ ഈ മേഖലയില്‍ നിക്ഷേപിച്ചത്‌.

ഇക്കാലയളവില്‍ നിഫ്‌റ്റി കാപ്പിറ്റല്‍ ഗുഡ്‌സ്‌ സൂചിക 39 ശതമാനമാണ്‌ ഉയര്‍ന്നത്‌.

ഓട്ടോമൊബൈല്‍സ്‌, ഓട്ടോ കംപോണ്‍ന്റ്‌സ്‌ ഓഹരികളില്‍ 21,000 കോടി രൂപയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഏപ്രില്‍-സെപ്‌റ്റംബര്‍ കാലയളവില്‍ നിക്ഷേപിച്ചത്‌. ഇക്കാലയളവില്‍ നിഫ്‌റ്റി ഓട്ടോ സൂചിക 32 ശതമാനമാണ്‌ ഉയര്‍ന്നത്‌.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഗണ്യമായ നിക്ഷേപം നടത്തിയ മേഖലകളിലെ ചില ഓഹരികള്‍ നിക്ഷേപകര്‍ക്ക്‌ കഴിഞ്ഞ ആറ്‌ മാസത്തിനിടെ മികച്ച നേട്ടമാണ്‌ നല്‍കിയത്‌. എസ്‌&പി ബിഎസ്‌ഇ കാപ്പിറ്റല്‍ ഗുഡ്‌സ്‌ സൂചികയിലെ 18 ഓഹരികള്‍ ഇരട്ടയക്ക നേട്ടം നല്‍കി.

നിഫ്‌റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ സൂചികയിലെ 13 ഓഹരികളാണ്‌ ഇരട്ടയക്ക നേട്ടം രേഖപ്പെടുത്തിയത്‌.

നിഫ്‌റ്റി ഓട്ടോ സൂചികയിലെ 15 ഓഹരികളില്‍ 13ഉം കഴിഞ്ഞ ആറ്‌ മാസത്തിനിടെ 10 ശതമാനത്തിലേറെ മുന്നേറ്റം നടത്തി.

X
Top