ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

ആര്‍ബിഐ ധനനയത്തിന് പിന്നാലെ വിപണി കൂപ്പുകുത്തി

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ധനനയം പുറത്തുവന്നതിന് പിന്നാലെ ഇന്ത്യന്‍ ഇക്വിറ്റി ബെഞ്ച്മാര്‍ക്ക് സൂചികകള്‍ കുത്തനെ ഇടിഞ്ഞു. സെന്‍സെക്‌സ് 457 പോയിന്റ് അഥവാ 0.69 ശതമാനം ഇടിഞ്ഞ് 65,539 ലും എന്‍എസ്ഇ നിഫ്റ്റി 132 പോയിന്റ് അഥവാ 0.67 ശതമാനം ഇടിഞ്ഞ് 19,501 ലുമാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി മിഡ്കാപ്പ് 100 0.11 ശതമാനവും സ്‌മോള്‍ ക്യാപ് 0.20 ശതമാനവും നഷ്ടത്തിലായി.

റിപ്പോ നിരക്കും വളര്‍ച്ചാ അനുമാനവും 6.5 ശതമാനത്തില്‍ നിലനിര്ത്താന്‍ തയ്യാറായ കേന്ദ്രബാങ്ക് പണപ്പെരുപ്പ അനുമാനം 5.4 ശതമാനമായി ഉയര്‍ത്തിയിരുന്നു. അതുകൊണ്ടുതന്നെ ഹോവ്ക്കിഷ് നിലപാട് തുടരാന്‍ കേന്ദ്രബാങ്ക് നിര്‍ബന്ധിതരാകും. ഈ സാഹചര്യത്തിലാണ് വിപണി ഇടിവ് നേരിട്ടത്.

കൂടാതെ, ആഗോളവിപണികളും നഷ്ടം നേരിടുകയാണ്. വാള്‍സ്ട്രീറ്റ് സൂചികകളുടെ ചുവടുപിടിച്ച് ഏഷ്യന്‍ വിപണികള്‍ വ്യാഴാഴ്ച നഷ്ടത്തിലായി. യുഎസ് ബോണ്ട് യീല്‍ഡും ഡോളര്‍ സൂചികയും ഉയരുന്ന പശ്ചാത്തലത്തില്‍ വിദേശ നിക്ഷേപകരും ഇന്ത്യന്‍ വിപണിയെ കൈയ്യൊഴിയുന്നു.

തുടര്‍ച്ചയായ എട്ട് സെഷനുകളിലാണ് അവര്‍ അറ്റ വില്‍പ്പനക്കാരായത്. അതേസമയം ട്രെന്‍ഡിന് അന്ത്യം കുറിച്ച് ബുധനാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) അറ്റ വാങ്ങല്‍ നടത്തിയിട്ടുണ്ട്. 644 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് അവര്‍ ഒഴുക്കിയത്.

ഡിഐഐ (ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍) 598 കോടി രൂപയുടെ അറ്റ വില്‍പന നടത്തുകയും ചെയ്തു. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ (എന്‍എസ്ഇ) 15 മേഖല സൂചികകളില്‍ പതിനാലെണ്ണവും വ്യാഴാഴ്ച നഷ്ടത്തിലാണ്. നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവ യഥാക്രമം 0.68 ശതമാനം, 0.72 ശതമാനം, 0.68 ശതമാനം, 0.69 ശതമാനം ഇടിഞ്ഞു.

നിഫ്റ്റി പാക്കില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് ഏഷ്യന്‍ പെയിന്റ്‌സാണ്. ടാറ്റ മോട്ടോഴ്‌സ്, നെസ്ലെ ഇന്ത്യ, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ഐസിഐസിഐ ബാങ്ക് എന്നിവ 1.34 ശതമാനം വരെ നഷ്ടത്തിലായി. അതേസമയം അദാനി എന്റര്‍പ്രൈസസ്,ബിപിസിഎല്‍,അദാനി പോര്‍്ട്ട്‌സ്,എല്‍ടിഐ മൈന്‍ഡ്ട്രീ,വിപ്രോ എന്നിവ നേട്ടമുണ്ടാക്കിയിട്ടുണ്ട്.

1693 ഓഹരികള്‍ മുന്നേറുമ്പോള്‍ 1559 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.ബിഎസ്ഇ മിഡ്ക്യാപ്് സൂചിക മാറ്റമില്ലാതെ തുടരുമ്പോള്‍ സ്‌മോള്‍ക്യാപ് 0.34 ശതമാനം ഉയര്‍ന്നു.

X
Top