വിദഗ്ധ സമിതി റിപ്പോർട്ട് പഠിച്ചശേഷം അതിവേഗ റെയിലിൽ തീരുമാനമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻറഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി; ഇന്ത്യയ്ക്ക് ഏ‍ർപ്പെടുത്തിയ 500% തീരുവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎസ്നാമക്കലിൽ കോഴിമുട്ടവിലയിൽ റെക്കോഡ് വർധന; ചില്ലറ വില എട്ട് രൂപ കടന്നുസബ്സിഡി അരി മറിച്ചുവിറ്റ് എഥനോൾ കമ്പനികളുടെ കൊള്ള; കടുത്ത നടപടിയുമായി എഫ്സിഐഅധികമായുള്ള 700 കോടി ലീറ്റർ എഥനോൾ അയൽരാജ്യങ്ങൾക്ക് വിറ്റുകാശാക്കാൻ ഇന്ത്യ

സ്വയം തൊഴിൽ സംരംഭകർ ഇപിഎഫ് പദ്ധതിയിലേക്ക്

ന്യൂഡൽഹി: സ്വയം തൊഴിൽ സംരംഭകരെ ഇപിഎഫ് പദ്ധതിക്കുകീഴിൽ കൊണ്ടുവരാൻ എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓർഗനൈസേഷൻ. ജീവനക്കാരുടെ എണ്ണം നോക്കാതെ, ഔപചാരിക തൊഴിൽ മേഖലയിലെ മുഴുവൻ പേരെയും പദ്ധതിയിൽ ചേർക്കാനും ഉദ്ദേശിക്കുന്നു. ഇതിന് ബന്ധപ്പെട്ടവരിൽനിന്ന് ഇപിഎഫ്ഒ അഭിപ്രായം തേടി. നിർബന്ധിത ഇപിഎഫ് വേതന പരിധി ഇപ്പോൾ പ്രതിമാസം 15,000 രൂപയാണ്.

20തോ അതിലധികമോ തൊഴിലാളികളുള്ള സ്ഥാപനങ്ങൾമാത്രമാണ് ഇപിഎഫിന്‍റെ പരിധിയിൽ വരുക. ഈ രണ്ടു നിയന്ത്രണങ്ങളും എടുത്തുകളയും. 1952ലെ ഇപിഎഫ് അനുബന്ധ വ്യവസ്ഥ നിയമത്തിൽ ഇതുസംബന്ധിച്ച മാറ്റം കൊണ്ടുവരും.

ഇപിഎഫ് നിധിയിൽനിന്ന് ഓഹരി വിപണിയിൽ നിക്ഷേപിക്കാവുന്ന തുകയുടെ തോത് ഉയർത്തിയേക്കും. 15 ശതമാനം വരെ നിക്ഷേപിക്കാമെന്നാണ് ഇപ്പോൾ വ്യവസ്ഥ. ഇത് 25 ശതമാനമായി ഉയർത്തുന്നതാണ് പരിഗണനയിൽ.

തൊഴിലാളികളുടെ നിക്ഷേപ ഭദ്രതയെ ബാധിക്കുമെന്ന ആശങ്കകൾ തള്ളിയാണിത്. മെച്ചപ്പെട്ട വരുമാനം കിട്ടുമെന്നാണ് വാദം. 12 ലക്ഷം കോടി വരുന്നതാണ് ഇപിഎഫ് നിധി.

X
Top