റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

7 ശതമാനത്തിലധികം ഉയര്‍ന്ന് ഇമാമി ഓഹരി

ന്യൂഡല്‍ഹി: മികച്ച ഒന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് ഇമാമി ഓഹരി ചൊവ്വാഴ്ച നേട്ടത്തിലായി. 7.15 ശതമാനം ഉയര്‍ന്ന് 492.55 രൂപയിലായിരുന്നു ക്ലോസിംഗ്. 137.72 കോടി രൂപയാണ് ഒന്നാംപാദത്തില്‍ കമ്പനി നേടിയ അറ്റാദായം.

മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 86.5 ശതമാനം അധികം. വരുമാനം 6.8 ശതമാനം കൂടി 825.66 കോടി രൂപയായപ്പോള്‍ ആഭ്യന്തര ബിസിനസ് 7 ശതമാനം വളര്‍ന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ കമ്പനി ഓഹരി 3.8 ശതമാനം മാത്രമാണ് വളര്‍ന്നത്. മൊത്തം വ്യവസായം 3.7 ശതമാനം വളര്‍ച്ച കൈവരിച്ച സ്ഥാനത്താണിത്. 520 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നുവാമ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് നിര്‍ദ്ദേശിക്കുന്നു.

2024-25 സാമ്പത്തികവര്‍ഷങ്ങളില്‍ കമ്പനി ഇപിഎസ് 2%/1.4% വളരുമെന്ന് ബ്രോക്കറേജ് സ്ഥാപനം പറഞ്ഞു.

X
Top