10 വര്‍ഷ ബോണ്ട് ആദായം മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍സേവന മേഖല വികാസം ആറ് മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയിലേയ്ക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിൽ റഷ്യ രണ്ടാമതെത്തിആഗോള സൂചികയില്‍ ഇടം നേടാനാകാതെ ഇന്ത്യന്‍ ബോണ്ടുകള്‍രാജ്യത്തിനുള്ളത് മതിയായ വിദേശ നാണ്യ കരുതല്‍ ശേഖരം – വിദഗ്ധര്‍

ഓണാഘോഷം കളറാക്കാൻ ഓണപ്പാട്ടുമായി ഈസ്റ്റേൺ കോണ്ടിമെന്‍റ്സ്

കൊച്ചി: ഓണാഘോഷത്തിന് തുടക്കം കുറിച്ച് ഓണപ്പാട്ടുമായി ഈസ്റ്റേൺ കോണ്ടിമെന്‍റ്സ്. ‘ഉണ്ടോ-ഉണ്ടേ’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത പിന്നണി ഗായിക സിത്താരയാണ്. ഈസ്റ്റേൺ കോണ്ടിമെന്‍റ്സ് സിഇഒ നവാസ് മീരാൻ‍, സിഎംഒ മനോജ് ലാൽവാനി, ഗായിക സിത്താര എന്നിവരുടെ സാന്നിധ്യത്തിലാണ് ഓണപ്പാട്ട് പുറത്തിറക്കിയത്.

‘എല്ലാവർക്കും എല്ലാം തികഞ്ഞ ഓണം, എല്ലാവരും എല്ലാം തികഞ്ഞ ഓണത്തിന്’ എന്ന സന്ദേശവുമായെത്തുന്ന ഗാനത്തിന് ആശയസാക്ഷാത്‍ക്കാരം നിർ‍വഹിച്ചത് ഈസ്റ്റേൺ കോണ്ടിമെന്റ്സാണ്. ഗായിക സിത്താര, സംഗീത സംവിധായകനായ ബിജിബാൽ‍, രചയിതാവ് റഫീക് അഹമ്മദ് എന്നിവരാണ് ഈ ഗാനത്തിന് പിന്നിലുള്ള പ്രമുഖർ.

ഉത്സവകാലത്തിന്‍റെ എല്ലാ അംശങ്ങളും ഗാനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കുടുംബാംഗങ്ങൾ അണിഞ്ഞൊരുങ്ങി ഒത്തുചേരുന്നതും പൂക്കളമിടുന്നതും വിഭവ സമൃദ്ധമായ സദ്യ തയ്യാറാക്കുന്നതുമെല്ലാം ഗാനത്തെ മനോഹരമായ ദൃശ്യാനുഭവം കൂടിയാക്കി മാറ്റുന്നു. ഓണം പോലെ കേരളത്തിൽ ജനങ്ങളെ ഒത്തൊരുമിപ്പിക്കുന്ന മറ്റൊരു ആഘോഷവുമില്ലെന്ന് ഈസ്റ്റേൺ കോണ്ടിമെന്‍റ്സ് സിഇഒ നവാസ് മീരാൻ പറഞ്ഞു.

ഓണത്തിന്‍റെ എല്ലാ അംശങ്ങളും ഒപ്പിയെടുക്കുന്ന ഗാനത്തിലൂടെ മനോഹരമായ ഒരു ഓണമാഘോഷിക്കാൻ മലയാളികൾക്ക് പ്രേരണ ‍ നൽകുകയാണ് ലക്‌ഷ്യം. ഇതോടൊപ്പം ഈസ്റ്റേൺ ഉത്പന്നങ്ങളുടെ പ്രത്യേക ഉത്സവകാല പാക്കേജിങ്ങും ഓണത്തിന്‍റെ ആവേശം ഉയർത്തിക്കാട്ടുന്ന വിവിധ പരിപാടികളും ഈ സീസണിലുണ്ടാവും.

ആസ്വാദകർക്ക് കേരളത്തിന്റെ സംസ്ക്കാരത്തോട് അടുപ്പം തോന്നിക്കുന്നതും ഓണം അതിന്‍റെ യഥാർ‍ത്ഥ ആവേശത്തോടെ അനുഭവേദ്യമാക്കുന്നതുമാണ് ‘ഉണ്ടോ-ഉണ്ടേ’ ഗാനത്തിന്‍റെ അവതരണമെന്ന് ഈസ്റ്റേൺ കോണ്ടിമെന്‍റ്സ് ചീഫ് മാർ‍ക്കറ്റിങ് ഓഫിസർ‍ മനോജ് ലാൽവാനി പറഞ്ഞു.

പ്രളയവും മഹാമാരിയും മൂലം കഴിഞ്ഞ ഏതാനും വർ‍ഷങ്ങളായി സംസ്ഥാനത്തെ ഓണാഘോഷങ്ങൾ വളരെ പരിമിതമായിരുന്നു. ഓണാഘോഷം അതിന്‍റെ പതിവു വഴികളിലേക്കു തിരിച്ചെത്തിക്കാനുള്ള പരിശ്രമം എന്ന നിലയിൽ കൂടിയാണ് പുതിയ ഓണപ്പാട്ട് അവതരിപ്പിച്ചു കൊണ്ടുള്ള ഈസ്റ്റേൺ കോണ്ടിമെന്‍റ്സിന്റെ ഓണാഘോഷത്തുടക്കത്തെ കാണേണ്ടത്.

X
Top