
ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 2022 ഏപ്രില്‍, മെയ് മാസങ്ങളില്‍ 3.7 മടങ്ങ് ഉയര്‍ന്ന് 5 ബില്യണ്‍ ഡോളറിലെത്തി. ചരക്കുകളുടെ മൂല്യം ഇതിനോടകം 2021-22ലെ മൊത്തം ഇറക്കുമതിയുടെ പകുതിയോളമെത്തിയിട്ടുണ്ട്. ക്രൂഡ് ഓയില്‍ ഇറക്കുമതിയിലെ കുത്തനെയുള്ള വര്‍ദ്ധനവാണ് മൊത്തം ഇറക്കുമതിയെ ഉയര്‍ത്തിയത്.
റഷ്യ ഉക്രൈയിനെ ആക്രമിച്ച ഫെബ്രുവരി മുതല്‍, 8.6 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് റഷ്യയില്‍ നിന്നും ഇന്ത്യ നടത്തിയത്. 2021 ലെ ഇതേ കാലയളവിലെ 2.5 ബില്യണ്‍ ഡോളറില്‍ നിന്നും മൂന്നര മടങ്ങ് വര്‍ധനവാണിത്. പെട്രോളിയം കൂടാതെ, വളം, ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതിയിലും ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായി.
ലഭ്യമായ കണക്കുകള്‍ അനുസരിച്ച്. കോക്കിംഗ് കല്‍ക്കരി, സ്റ്റീം കല്‍ക്കരി എന്നിവയുടെ ഇറക്കുമതിയും കുത്തനെ ഉയര്‍ന്നു. അതേസമയം വജ്രങ്ങള്‍, അമൂല്യ രത്‌നങ്ങള്‍ എന്നിവയുടെ ഇറക്കുമതിയില്‍ കുറവ് വന്നു. സാമ്പത്തികവര്‍ഷം 2023 ന്റെ ആദ്യ രണ്ട് മാസങ്ങളില്‍ വ്യാപാരകമ്മി 900 മില്ല്യണ്‍ ഡോളറിന്റേതായിരുന്നു.
ഈ സാഹചര്യത്തിലാണ് റഷ്യയില്‍ നിന്നുള്ള ഇറക്കുമതിയുടെ കണക്കുകള്‍ പുറത്ത് വന്നത്. 2022 ഏപ്രില്‍, മെയ് മാസങ്ങളില്‍ ധാതു ഇന്ധന ഇറക്കുമതി ആറിരട്ടി വര്‍ധിച്ച് 4.2 ബില്യണ്‍ ഡോളറിലെത്തിയതായി കണക്കുകള്‍ പറുന്നു. ഈ സെഗ്മന്റില്‍ ക്രൂഡ് പെട്രോളിയം ഇറക്കുമതി ഏകദേശം 3.2 ബില്യണ്‍ ഡോളറിന്റേതാണ്. 2021ഏപ്രില്‍, മെയ് മാസങ്ങളില്‍ റഷ്യയില്‍ നിന്നും പെട്രോളിയം ഇറക്കുമതി ചെയ്തിട്ടില്ല.
യുദ്ധം ആരംഭിച്ച ഫെബ്രുവരിയില്‍ ഒഴികെ, തുടര്‍ന്നുള്ള എല്ലാ മാസങ്ങളിലും റഷ്യയില്‍ നിന്നുള്ള ‘മിനറല്‍ ഓയില്‍’ ഇറക്കുമതി വര്‍ദ്ധിച്ചു, ഫെബ്രുവരി-മെയ് 2022 കാലയളവിലെ ഇറക്കുമതിമൂല്യം 5.3 ബില്യണ്‍ ഡോളറായി കണക്കാക്കുന്നു തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ അഞ്ചിരട്ടി വര്‍ദ്ധനവ്.
അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും റഷ്യയില്‍ നിന്നുള്ള ഇറക്കുമതിയ്ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കിയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം കാരണം റഷ്യന്‍ കമ്പനികള്‍ വിലക്കുറവില്‍ ചരക്കുകള്‍ നല്‍കാന്‍ നിര്‍ബന്ധിതരായി. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ സാമ്പത്തിക താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് റഷ്യയില്‍ നിന്നുള്ള ഇറക്കുമതി പ്രോത്സാഹിപ്പിക്കുന്നതെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു.
യുദ്ധത്തിന്റെ പ്രാരംഭ നാളുകളില്‍ നിന്ന് വ്യത്യസ്തമായി, ഇന്ത്യന്‍ പെട്രോളിയം റിഫൈനര്‍മാര്‍ ഗണ്യമായ തുകയ്ക്ക് റഷ്യന്‍ ക്രൂഡ് വാങ്ങി. രാസവളങ്ങള്‍ വാങ്ങിയതിലും വര്‍ദ്ധനവുണ്ടായി. ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ചതിനുശേഷം ഇറക്കുമതിമൂല്യം എട്ട് മടങ്ങ് ഉയര്‍ന്ന് 608 മില്യണ്‍ ഡോളറായി.