മൊത്തവില പണപ്പെരുപ്പത്തില്‍ വൻ വര്‍ധനവ്ടെക്‌സ്റ്റൈല്‍ മേഖലയില്‍ ഇന്ത്യയുടെ കുതിപ്പ്; വിപണി മൂല്യം 16 ലക്ഷം കോടി കടന്നുആഗോള ഊർജ പ്രതിസന്ധി ഉടനടി മാറില്ലെന്ന് വിദഗ്ധർ; ഹോർമുസ് കടലിടുക്കിൽ കുടുങ്ങി എണ്ണക്കപ്പലുകൾറഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതി വർധിച്ചുവിലക്കയറ്റത്തോതിൽ വീണ്ടും വർധന; ചീത്തപ്പേരിന്റെ ‘ടോപ് 5ൽ’ നിന്ന് കേരളം ഇക്കുറിയും രക്ഷപ്പെട്ടു

പുതുക്കിയ ഐടിആര്‍ ഒന്ന്, നാല് ഫോമുകള്‍ പ്രത്യക്ഷ നികുതി ബോര്‍ഡ് പുറത്തിറക്കി

ന്യൂഡൽഹി: പുതുക്കിയ ഐടിആർ ഒന്ന്, നാല് ഫോമുകള്‍ പ്രത്യക്ഷ നികുതി ബോർഡ് പുറത്തിറക്കി. ലിസ്റ്റ് ചെയ്ത ഓഹരി, ഓഹരി മ്യൂച്വല്‍ ഫണ്ട് എന്നിവയിലെ ദീർഘകാല മലൂധന നേട്ടമുള്ളവർക്ക് ഐടിആർ ഒന്ന്, നാല് ഫോമുകള്‍ ഉപയോഗിക്കാം.

വ്യത്യസ്ത ഉറവിടങ്ങളില്‍നിന്ന് വരുമാനമുള്ളവർ അനുയോജ്യമായ ഫോം തിരഞ്ഞെടുത്ത് വേണം റിട്ടേണ്‍ നല്‍കാൻ. കഴിഞ്ഞ വർഷംവരെ ഐടിആർ ഒന്നില്‍ മൂലധന നേട്ട നികുതി രേഖപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല.

ലിസ്റ്റ് ചെയ്ത ഓഹരികള്‍, ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയുടെ വില്പനയില്‍നിന്ന് ദീർഘകാല മൂലധന നേട്ടമുണ്ടെങ്കില്‍ ഈ വർഷം മുതല്‍ ഐടിആർ ഒന്ന് ഉപയോഗിക്കാം. ഐടിആർ രണ്ട് ആയിരുന്നു നേരത്തെ നല്‍കേണ്ടിയിരുന്നത്.

ഐടിആർ ഒന്ന്
50 ലക്ഷത്തില്‍താഴെ വാർഷിക വരുമാനമുള്ളവർ
ശമ്പളം, ഒരു വീട്, മറ്റ് സ്രോതസ്സുകള്‍(പലിശ, ലാഭവീതം മുതലായവ)എന്നിവയില്‍നിന്ന് വരുമാനമുള്ളവർ.

വകുപ്പ് 112 എ പ്രകാരം 1.25 ലക്ഷം രൂപവരെയുള്ള ദീർഘകാല മൂലധന നേട്ടം ഉള്ളവർ(ലിസ്റ്റ് ചെയ്ത ഓഹരി, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയിലെ വില്പനയില്‍നിന്ന് ലഭിച്ച നേട്ടം).

5,000 രൂപവരെ കാർഷിക വരുമാനം ഉള്ളവർ.
വീട് വിറ്റതിലൂടെ മൂലധന നേട്ടമോ, ലിസ്റ്റ് ചെയ്ത ഓഹരി, ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് എന്നിവയില്‍നിന്ന് ഹ്രസ്വകാല മൂലധന നേട്ടമോ ഉള്ളവർക്ക് ഐടിആർ ഒന്ന് ഉപയോഗിക്കാൻ കഴിയില്ല.

ഓഹരിയില്‍നിന്നുള്ള മൂലധന നേട്ടം ഉള്‍പ്പെടുത്തിയത് ഒഴിച്ചാല്‍ ഐടിആർ ഒന്നില്‍ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

ഐടിആർ 4
50 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർ, ഹിന്ദു അവിഭക്ത കുടുംബങ്ങള്‍, സ്ഥാപനങ്ങള്‍.
ബിസിനസ്, പ്രൊഫഷൻ എന്നിവയില്‍നിന്ന് വരുമാനമുള്ളവർ.

വകുപ്പ് 112 എ പ്രകാരം 1.25 ലക്ഷം രൂപവരെ ദീർഘകാല മൂലധന നേട്ടം ലഭിച്ചിട്ടുള്ളവർ.
കമ്പനികളുടെ ഡയറക്ടർ, ലിസ്റ്റ് ചെയ്യാത്ത ഓഹരികളില്‍ നിക്ഷേപിച്ചിട്ടുള്ളവർ, എംപ്ലോയീസ് സ്റ്റോക്ക് ഓപ്ഷൻ(ഇഎസ്‌ഒപി)ഉള്ളവർ.

5,000 രൂപയില്‍ കൂടുതല്‍ കാർഷിക വരുമാനമുള്ളവർ, ഇന്ത്യക്ക് പുറത്ത് ആസ്തികളുള്ളവർ എന്നിവർക്ക് ഐടിആർ നാല് ഉപയോഗിക്കാൻ കഴിയില്ല.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടണ്‍ നല്‍കേണ്ട അവസാന തിയതി ജൂലായ് 31 ആണ്. വൈകാതെ മറ്റ് ഫോമുകള്‍ കൂടു ആദായ നികുതി വകുപ്പ് പുറത്തിറക്കും.

X
Top