പ്രതിദിനം 650 ദശലക്ഷം ഇടപാടുകൾ; ‘വീസ’യെ മറികടന്ന് യുപിഐആവശ്യമെങ്കില്‍ ഇനിയും നിരക്ക് കുറയ്ക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍രാസവള ഇറക്കുമതിക്ക് പുതിയ സാദ്ധ്യതകൾ തേടി ഇന്ത്യപ്രത്യക്ഷ നികുതി സമാഹരണത്തിൽ ഇടിവ്ജൂണിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കൂടി

തിരുവനന്തപുരം ഉൾപ്പെടെ 14 വിമാനത്താവളങ്ങളിൽ ഡിജിയാത്ര സംവിധാനം വരുന്നു

ന്യൂഡൽഹി: തിരുവനന്തപുരം ഉൾപ്പെടെ 14 വിമാനത്താവളങ്ങളിൽക്കൂടി ഈ മാസാവസാനത്തോടെ ഡിജിയാത്ര സംവിധാനമൊരുങ്ങുന്നു.

മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സംവിധാനം വരുന്നതോടെ വിവിധ ചെക് പോയിന്റുകളിൽ വരിനിന്ന് തിരിച്ചറിയൽ കാർഡും ടിക്കറ്റും കാണിച്ച് കടന്നുപോകുന്നത് ഒഴിവാക്കാം.

ഫോണിലെ ഡിജിയാത്ര ആപ്പിൽ ബോർഡിങ് പാസ് അപ്ലോഡ് ചെയ്യുന്നതോടെ ഡിജിയാത്ര പ്രവേശന കവാടത്തിലെ ക്യാമറ മുഖം തിരിച്ചറിയുകയും തടസ്സങ്ങളില്ലാതെ മുന്നോട്ടുപോവുകയും ചെയ്യാം. സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധന ബാഗേജ് ചെക്കിങ് സമയത്തുമാത്രമേ ഉണ്ടാവൂ.

ബഗ്ദേഗ്ര, ഭുവനേശ്വർ, ചണ്ഡീഗഢ്, ചെന്നൈ, കോയമ്പത്തൂർ, ദബോലിം, ഇന്ദോർ, മംഗലാപുരം, പട്ന, റായ്പുർ, റാഞ്ചി, ശ്രീനഗർ, വിശാഖപട്ടണം എന്നിവയാണ് മറ്റ് വിമാനത്താവളങ്ങൾ.

X
Top