ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

ചെറുകിടക്കാരില്‍ നിന്ന് ഏറ്റവും കൂടുതല്‍ ചരക്കുകള്‍ വാങ്ങിയത് പ്രതിരോധ മന്ത്രാലയമെന്ന് GeM

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരില്‍ (MSME) നിന്ന് 2022 ല്‍ ഏറ്റവും കൂടുതല്‍ ചരക്കുകളും സേവനങ്ങളും സംഭരിച്ച മന്ത്രാലയം പ്രതിരോധ മന്ത്രാലയമാണെന്ന് സര്‍ക്കാരിന്റെ പൊതു സംഭരണത്തിനുള്ള ഓണ്‍ലൈന്‍ സംവിധാനമായ ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്‌പ്ലേസ് (GeM) അറിയിച്ചു.

പ്രതിരോധ മന്ത്രാലയം 2022 ല്‍ 16,747 കോടി രൂപയുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഈ പോര്‍ട്ടലില്‍ നിന്ന് വാങ്ങിയിട്ടുണ്ട്.

എംഎസ്എംഇകളില്‍ നിന്ന് പ്രതിരോധ മന്ത്രാലയം 2022 സാമ്പത്തിക വര്‍ഷത്തില്‍ 15,000 കോടിയോളം രൂപയുടെ ചരക്കുകളും സേവനങ്ങളും സംഭരിച്ചു. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 250 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.

അതേസമയം 2022-ല്‍ ജിഇഎമ്മിലൂടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ സംസ്ഥാനങ്ങളില്‍ 9642 കോടി രൂപയോടെ ഒന്നാം സ്ഥാനത്തുള്ളത് ഉത്തര്‍പ്രദേശാണ്.

പരിശീലനത്തിന്റെയും വികസനത്തിന്റെയും കാര്യത്തില്‍ 2022-ല്‍ ഇതിന് കീഴില്‍ 1459 പരിശീലന സെഷനുകളിലായി 93,050 ആളുകള്‍ പരിശീലനം നേടിയിരുന്നു. കൂടാതെ 1288 പുതിയ വിഭാഗങ്ങളും 4.72 ലക്ഷത്തില്‍ അധികം ഉല്‍പ്പന്നങ്ങളും ഈ കാലയളവില്‍ ചേര്‍ത്തു. മാത്രമല്ല 22,38,601 പുതിയ വില്‍പ്പനക്കാരെയും ഈ പോര്‍ട്ടലിലേക്ക് ചേര്‍ത്തു.

2022 സാമ്പത്തിക വര്‍ഷത്തില്‍ 1,06,647 കോടി രൂപയുടെ വിറ്റുവരവ് ഈ വിപണിയില്‍ രേഖപ്പെടുത്തി.

X
Top