അലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾഭരണപരിഷ്കാരത്തിന് ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീഎഞ്ചിനീയറിംഗ് സെൽവിഴിഞ്ഞം തുറമുഖം: കയറ്റുമതി-ഇറക്കുമതി ചരക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് കസ്റ്റംസ് അനുമതിഇന്ത്യയും ഇസ്രായേലും സ്വതന്ത്ര വ്യാപാര കരാറിലേക്ക്

ജാംനഗറില്‍ വമ്പന്‍ എഐ ഡാറ്റാ സെന്ററുമായി മെറ്റയും റിലയന്‍സും

ന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പിന് കരുത്തുപകരാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസും മെറ്റയും ഒന്നിക്കുന്നു. ഗുജറാത്തിലെ ജാംനഗറില്‍ 168 മെഗാവാട്ട് ശേഷിയുള്ള അത്യാധുനിക എഐപവേര്‍ഡ് ഡാറ്റാ സെന്റര്‍ സ്ഥാപിക്കാന്‍ ഇരു കമ്പനികളും തമ്മില്‍ ചരിത്രപരമായ കരാര്‍ ഒപ്പുവെച്ചു. മെറ്റയുടെ ഇന്ത്യയിലെ ആദ്യത്തെ ‘ബില്‍റ്റ്-ടു-സ്യൂട്ട്’ ഡാറ്റാ സെന്റര്‍ എന്ന പ്രത്യേകതയും ഈ പദ്ധതിക്കുണ്ട്.

രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ലക്ഷ്യമിടുന്ന ഈ കേന്ദ്രം, മെറ്റയുടെ ആഗോള എഐ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിക്കും. റിലയന്‍സ് ഈ കേന്ദ്രം നിര്‍മ്മിച്ച് നല്‍കുകയും മെറ്റ അത് പാട്ടത്തിനെടുക്കുകയുമാണ് ചെയ്യുക. ഭാവിയില്‍ സൗകര്യങ്ങള്‍ വിപുലീകരിക്കാനുള്ള ഓപ്ഷനും കരാറിലുണ്ട്.

പുനരുപയോഗ ഊര്‍ജ്ജം ഉപയോഗിച്ചും കടല്‍വെള്ളം ശുദ്ധീകരിച്ച് തണുപ്പിക്കുന്നതിനായി ഉപയോഗിച്ചും തികച്ചും പരിസ്ഥിതി സൗഹൃദമായാണ് ഈ ഡാറ്റാ സെന്റര്‍ ഒരുക്കുന്നത്.

ഈ പങ്കാളിത്തം ഇന്ത്യയുടെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യ വികസനത്തിലെ ഒരു വലിയ നാഴികക്കല്ലാണെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി അഭിപ്രായപ്പെട്ടു. ‘ആഗോള എഐ വിപ്ലവത്തില്‍ ഇന്ത്യയുടെ മുന്നേറ്റം തെളിയിക്കുന്നതാണ് ഈ പദ്ധതി. ലോകത്തിന് തന്നെ മാതൃകയാകുന്ന അത്യാധുനിക ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മ്മിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,’ അദ്ദേഹം വ്യക്തമാക്കി.

മെറ്റയുടെ സ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗും ഈ സംരംഭത്തില്‍ അതീവ സന്തോഷം പ്രകടിപ്പിച്ചു. ജാംനഗറിലെ ഈ സൗകര്യം മെറ്റയുടെ എഐ പ്രവര്‍ത്തനങ്ങളെ ആഗോളതലത്തില്‍ ശക്തിപ്പെടുത്തുമെന്നും, ഇന്ത്യയിലെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലുള്ള മെറ്റയുടെ ദീര്‍ഘകാല നിക്ഷേപത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.

കണക്റ്റിവിറ്റി, വാണിജ്യം തുടങ്ങിയ മേഖലകളില്‍ ഇതിനകം തന്നെ സജീവമായ റിലയന്‍സ്-മെറ്റാ കൂട്ടുകെട്ടിന് കൂടുതല്‍ കരുത്ത് പകരുന്നതാണ് ഈ പുതിയ കരാര്‍.

X
Top