കേരളത്തിൽ പ്രഖ്യാപിച്ച സ്വകാര്യ നിക്ഷേപ പദ്ധതികളില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യമാകുന്നില്ലെന്ന് റിപ്പോര്‍ട്ട് ◆ രാജ്യത്ത് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന ഇടിഞ്ഞു ◆ ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆ ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆

നേട്ടം തുടര്‍ന്ന് ദീപക് ഫെര്‍ട്ടിലൈസേഴ്‌സ് ഓഹരി

മുംബൈ: ദീപക് ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് പെട്രോകെമിക്കല്‍സ് കോര്‍പ്പറേഷന്‍ ഓഹരികള്‍ നേട്ടം തുടരുകയാണ്. തുടര്‍ച്ചയായ സെഷനുകളില്‍ അപ്പര്‍ സര്‍ക്യൂട്ടിലെത്തിയ ഓഹരി വ്യാഴാഴ്ച റെക്കോര്‍ഡ് ഉയരം ഭേദിച്ചു. 838 രൂപയാണ് നിലവിലെ വില.

കഴിഞ്ഞ 5 ട്രേഡിംഗ് സെഷനുകളില്‍ 23 ശതമാനം വളര്‍ച്ചയാണ് ഓഹരി കൈവരിച്ചത്. ജൂണിലവസാനിച്ച പാദത്തില്‍ അറ്റാദായം മൂന്ന് മടങ്ങ് വര്‍ധിപ്പിച്ച് 435.6 കോടി രൂപയാക്കാന്‍ കമ്പനിയ്ക്കായിരുന്നു. 3042 കോടി യുടെ മികച്ച വരുമാനം രേഖപ്പെടുത്താനും സാധിച്ചു.

മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 59 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്. അതേസമയം ചെലവുകള്‍ 2392.8 കോടി രൂപയായി വര്‍ധിച്ചു.

മുന്‍വര്‍ഷത്തില്‍ ചെലവ്‌ 1717.5 കോടി രൂപ മാത്രമായിരുന്നു. ഇബിറ്റ മാര്‍ജിന്‍ 15.2ശതമാനം വര്‍ധിച്ച് 24.3 ശതമാനമായി. രാസവളങ്ങളും വ്യാവസായിക രാസവസ്തുക്കളും നിര്‍മ്മിക്കുന്ന ദീപക് ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് പെട്രോകെമിക്കല്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഡിഎഫ്പിസിഎല്‍) ഇന്ത്യയിലെ മുന്‍നിര കമ്പനികളില്‍ ഒന്നാണ്.

2022ല്‍ ഇതുവരെ 107% വളര്‍ച്ച നേടാന്‍ കമ്പനി ഓഹരിയ്ക്കായി.

X
Top