ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

ലാഭവിഹിത വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് കടരഹിത ഓഹരി

ന്യൂഡല്‍ഹി: ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 18 നിശ്ചയിച്ചിരിക്കയാണ് സ്‌മോള്‍ക്യാപ്പ് കമ്പനിയായ യമുന സിന്‍ഡിക്കേറ്റ് ലിമിറ്റഡ്. 100 രൂപ വിലയുള്ള ഓഹരിയ്ക്ക് 200 രൂപയാണ് ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുള്ളത്. വാല്യൂ റിസര്‍ച്ചിന്റെ ഡാറ്റ അനുസരിച്ച്, യമുന സിന്‍ഡിക്കേറ്റ് ഒരു കടരഹിത കമ്പനിയാണ്.

കമ്പനിയുടെ പ്രൊമോട്ടര്‍ ഷെയര്‍ഹോള്‍ഡിംഗ് 74.87% ആണ്. നിലവില്‍ 11,901.00 രൂപയിലാണ് ഓഹരിയുള്ളത്. 2022ല്‍ ഇതുവരെ സ്‌റ്റോക്ക് 19.65 ശതമാനം ഇടിവ് നേരിട്ടു.

കഴിഞ്ഞ ഒരുവര്‍ഷത്തില്‍ 39.28 ശതമാനമാണ് ഓഹരി രേഖപ്പെടുത്തിയ കുറവ്. 365.80 കോടി രൂപ വിപണി മൂല്യമുള്ള സ്‌മോള്‍ക്യാപ്പ് കമ്പനിയാണിത്. ഓട്ടോമോട്ടീവ്, കാര്‍ഷിക രാസവസ്തുക്കള്‍, വ്യാവസായിക, ഉപഭോക്തൃ ഇലക്ട്രിക്കലുകള്‍ എന്നീ മേഖലകള്‍ക്കാവശ്യമായ ചരക്കുകളുടെ വിപണനമാണ് പ്രവര്‍ത്തന രംഗം.

ബാലന്‍സ് ഷീറ്റില്‍ കടമില്ലാത്ത കമ്പനികളെ കടരഹിത കമ്പനികളായി കണക്കാക്കുന്നു. ഇവയുടെ ഓഹരികള്‍ ഭാവിയില്‍ മികച്ച പ്രകടനം കാഴ്ചവച്ചേക്കാം. അതേസമയം അടിസ്ഥാനകാര്യങ്ങള്‍, സ്‌റ്റോക്ക് പ്രകടനം, ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍, ഡിവിഡന്റ് ചരിത്രം, മാര്‍ക്കറ്റ് ക്യാപ്, മറ്റ് ഘടകങ്ങള്‍ എന്നിവയും നിക്ഷേപത്തിന് മുന്‍പ് പരിഗണിക്കേണ്ടതുണ്ട്.

ഓഹരിയുടമകള്‍ക്ക് തങ്ങളുടെ ആദായം വീതിച്ചുനല്‍കാന്‍ കമ്പനികള്‍ സ്വീകരിക്കുന്ന കോര്‍പറേറ്റ് നടപടിയാണ് ലാഭവിഹിത വിതരണം.റെക്കോര്‍ഡ് തീയതിയ്ക്ക് ഒരു ദിവസം മുന്‍പുള്ള എക്‌സ് ഡിവിഡന്റ് തീയതിയാണ് ഓഹരിയുടമകളെ കണ്ടെത്തുന്ന ദിവസം. എക്‌സ് ഡിവിഡന്റ് തീയതിയ്ക്ക് ശേഷം ഓഹരി വാങ്ങുന്നയാള്‍ക്ക് ലാഭവിഹിതത്തിന് അര്‍ഹതയുണ്ടാകില്ല.

റെക്കോര്‍ഡ് തീയതിയായ ഓഗസ്റ്റ് 18ന് ഡിപ്പോസിറ്ററി അക്കൗണ്ടില്‍/ ഫിസിക്കല്‍ രജിസ്റ്ററില്‍ പേരുള്ള നിക്ഷേപകര്‍ക്കാണ് ലാഭവിഹിതം ലഭ്യമാകുക.

X
Top