സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

ഇന്ത്യയിൽ ഓഹരികളുടെ കരിഞ്ചന്ത തകൃതി’ ഡബ്ബാ ട്രേഡിങ്ങ് ഉപയോഗിക്കുന്നത് നികുതി വെട്ടിക്കാൻ

സാധാരണയായി ഓഹരികൾ വാങ്ങുമ്പോഴും, വിൽക്കുമ്പോഴും നികുതി നൽകണം. സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ്, എക്സ്ചേഞ്ച് ചാർജ്സ്, ജി എസ് ടി, സെബി ചാർജ് , സ്റ്റാമ്പ് ഡ്യൂട്ടി എന്നിവയെല്ലാം ഇതിൽപ്പെടും.

ഇതിനൊക്കെ പുറമെ, ആദായ നികുതി അടയ്ക്കേണ്ട സമയമാകുമ്പോൾ വീണ്ടും ഹൃസ്വകാല വ്യാപാരങ്ങൾക്ക് 15 ശതമാനവും, ദീർഘകാല വ്യാപാരങ്ങൾക്ക് ഒരു ലക്ഷം രൂപക്ക് മുകളിൽ 10 ശതമാനവും നികുതി നൽകണം.

ഇത്രയും നികുതിക്ക് പുറമെ ബ്രോക്കറേജ് ചാർജുകളും വരും. അതായത് നികുതി ഇനത്തിൽ തന്നെ നല്ലൊരു തുക ഓഹരി വ്യാപാരത്തിലെ ലാഭത്തിൽ നിന്നും പോകുമെന്നർത്ഥം. എന്നാൽ നേരായ രീതിയിൽ നികുതി കൊടുക്കാതെ ഓഹരികളിൽ നിന്നും ലാഭമെടുക്കുന്നവരുമുണ്ട്.

എൻ എസ് ഇ യിലൂടെയോ, ബി എസ് ഇ യിലൂടെയോ അല്ലാതെ സമാന്തരമായി, ‘ബ്ലാക്കിൽ’ ഓഹരി വ്യാപാരം നടത്തുന്നതിനെയാണ് ‘ഡബ്ബ ട്രേഡിങ്ങ്’ എന്ന് വിളിക്കുന്നത്.

ഡബ്ബ ട്രേഡിങ്ങ്
സ്റ്റോക്ക് എക്സ് ചേഞ്ചുകളിലൂടെയല്ലാതെ നിയമ വിരുദ്ധമായി നടത്തുന്ന ഒരു ചൂതാട്ടമാണ് ഡബ്ബ ട്രേഡിങ്ങ് എന്ന് പറയാം. നിയമ വിരുദ്ധമായി, സെബി പോലുള്ള ഏജൻസികളൊന്നും നിയന്ത്രിക്കാനില്ലാതെ നടത്തുന്ന ഡബ്ബ ട്രേഡിങ്ങ് കേന്ദ്രങ്ങൾ പോലീസ് കണ്ടുപിടിച്ചു എന്ന വാർത്ത ഇടക്ക് വരാറുണ്ട്.

വളരെ അപകടം പിടിച്ച ഡബ്ബ ട്രേഡിങ്ങ് പോലുള്ള അനധികൃത ഇടപാടുകൾ നടത്തരുതെന്ന് സെബിയുടെയും, എൻ എസ് ഇ യുടെയും,ബി എസ് ഇ യുടെയും മുന്നറിയിപ്പ് ഉണ്ടാകാറുണ്ടെങ്കിലും പലരും ഇതിൽ ചെന്ന് ചാടുന്നവരാണ്.

ഡബ്ബ ട്രേഡിങ്ങ് നടത്തുന്ന പലർക്കും ഇത് നിയമ വിരുദ്ധമാണ് എന്ന കാര്യം പോലും അറിയില്ല എന്ന റിപ്പോർട്ടുകളുമുണ്ട്. ഇപ്പോൾ ഡബ്ബ ട്രേഡിങ്ങുകൾക്ക് ആപ്പുകൾ വരെ സുലഭമാണ്.ഇത്തരം ആപ്പുകളുടെ പരസ്യങ്ങളും ഇപ്പോൾ വരുന്നുണ്ടെന്നുള്ളതാണ് ഞെട്ടിക്കുന്ന ഒരു കാര്യം.

ഓഹരി വിപണിയിൽ നിന്നും വൻ ലാഭം നൽകാം എന്ന വാഗ്ദാനം കേട്ട് അറിവില്ലാത്തവർ ഈ ഡബ്ബ ട്രേഡേഴ്സിന്റെ കെണിയിൽ വീഴാറുണ്ട്.

യഥാർത്ഥ ഓഹരി ഇടപാട് നടത്താതെ ഒരു ഓഹരി വിലയുടെ നീക്കത്തിനനുസരിച്ച് ബെറ്റ് വയ്ക്കലാണ് ഡബ്ബ ട്രേഡിങിൽ നടക്കുന്നത്. ഉദാഹരണത്തിന് xyz എന്ന ഓഹരിക്ക് ഇന്ന് 1000 രൂപക്ക് പന്തയം വെക്കുകയാണെന്ന് സങ്കൽപ്പിക്കുക.

ഈ ഓഹരിക്ക് 1500 രൂപ എന്ന് പറയുകയാണെങ്കിൽ ആ ഓഹരി 1500 രൂപ വരെ ഉയർന്നാൽ പന്തയം വെച്ചയാൾക്ക് 500 രൂപ ലാഭം കിട്ടും. മറിച്ചു വില കുറയുകയാണെങ്കിൽ ഡബ്ബ ട്രേഡിങ്ങ് നടത്തുന്ന ബ്രോക്കർക്ക് ഈ തുക നൽകണം.

ഒരു രീതിയിൽ പറഞ്ഞാൽ കൈ നനയാതെ മീൻ പിടിക്കലാണ് ഡബ്ബ ട്രേഡിങിൽ നടക്കുന്നത്. ഇതിൽ ചതിയിൽപ്പെടാനുള്ള സാധ്യത കൂടുതലാണ്. ചതിയിപെട്ടാൽ തന്നെ നിയമ വിരുദ്ധ ഇടപാടായതിനാൽ ആരോടും പരാതിപ്പെടാനും സാധിക്കില്ല.

ഡബ്ബ ബ്രോക്കർമാർ പലപ്പോഴും ഇടപാടുകാർക്ക് ലാഭമുണ്ടായാൽ പണം നൽകാതെ ഇരിക്കുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ട്.

നികുതി വെട്ടിപ്പിന് മാത്രമാണ് ആളുകൾ പ്രധാനമായും ഡബ്ബ ട്രേഡിങ്ങിലേക്ക് തിരിയുന്നത്. ഇതിന്റെ ചരിത്രം നോക്കിയാൽ ഗുജറാത്തിലാണ് തുടങ്ങിയത് എന്ന് റിപ്പോർട്ടുകളുണ്ട്.

നികുതി കൊടുക്കാതെയും, ചാർജുകൾ ഒഴിവാക്കിയും, നടത്തുന്ന ഈ വ്യാപാരങ്ങളിൽ മുഴുവൻ ‘ലിക്വിഡ് ക്യാഷ്’ ആണ് കൈമാറുന്നത്.

ഇന്ത്യൻ നിയമപ്രകാരം ഡബ്ബ വ്യാപാരം അംഗീകരിക്കപ്പെടാത്തതിനാൽ, നികുതി അധികാരികൾക്ക് ഈ നേട്ടങ്ങൾ ട്രാക്ക് ചെയ്ത് നികുതി ചുമത്തുന്നത് അസാധ്യമാണ്.

ഇന്ത്യയുടെ സാമ്പത്തിക വിപണിയിൽ വർഷങ്ങളായി പരിഹരിക്കപ്പെടാത്ത ഒരു പ്രശ്നമാണ് ഡബ്ബ വ്യാപാരം. ഇത് ചൂതാട്ടം പ്രോത്സാഹിപ്പിക്കുകയും, വിപണിയിൽ കുഴപ്പമുണ്ടാക്കുകയും, അനധികൃത ഫണ്ടിങും, നികുതി വെട്ടിപ്പും നടത്തുകയും ചെയ്യാൻ സഹായിക്കുന്ന ഒരു മാർഗമാണ്.

വരുമാനത്തിൻ്റെ കൃത്യമായ രേഖകൾ ഇല്ലാത്തതിനാൽ ഡബ്ബ വ്യാപാരികൾക്ക് നികുതി അടയ്ക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറാം. അവർ അവരുടെ ട്രേഡുകളിൽ കമ്മോഡിറ്റി ട്രാൻസാക്ഷൻ ടാക്സ് (സിടിടി) അല്ലെങ്കിൽ സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് (എസ്ടിടി) നൽകേണ്ടതില്ല.

1956-ലെ സെക്യൂരിറ്റീസ് കോൺട്രാക്ട്സ് (റെഗുലേഷൻ) ആക്ടിൻ്റെ (എസ്‌സിആർഎ) സെക്ഷൻ 23(1) പ്രകാരം, ‘ഡബ്ബ ട്രേഡിങ്’ എന്നത് പത്ത് വർഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്.

ഇന്ത്യയിൽ ആരും അറിയപ്പെടാത്ത അതിസമ്പന്നരെ സൃഷ്ടിക്കുന്നതിൽ ഈ ഡബ്ബ ട്രേഡിങ്ങ് സെന്ററുകൾക്കും പങ്കുണ്ട് എന്ന് ഇതിൽ ട്രേഡ് ചെയ്തിരുന്നവർ പിന്നീട് പുറത്തു വന്നു നൽകുന്ന അഭിമുഖങ്ങളിൽ നിന്നും മനസിലാക്കാം.

ഓഹരികൾ മാത്രമല്ല സ്വർണം, വെള്ളി, അസംസ്കൃത എണ്ണ പോലുള്ള കമ്മോഡിറ്റികളിലും, കറൻസികളും, കാർഷിക ഉൽപ്പന്നങ്ങളിലും ഡബ്ബ ട്രേഡിങ്ങ് വ്യാപകമാണ് എന്ന കാര്യം സോഷ്യൽ മീഡിയയിൽ പരസ്യമായ രഹസ്യമാണ്.

സാധാരണക്കാർ മാത്രമല്ല ജ്വല്ലറി ഉടമകളും സ്വർണത്തിന്റെ ഡബ്ബ ട്രേഡിങിൽ ഏർപ്പെടാറുണ്ട് എന്നും ഇതിൽ നിന്ന് പുറത്തു വന്ന ആളുകൾ പറയുന്നു. ഇതിലേക്ക് ആളെ കൂട്ടാൻ സബ് ബ്രോക്കേഴ്‌സിനെ വെച്ച് പോലുമാണ് കച്ചവടം കൊഴുപ്പിക്കുന്നത്.

ഇന്ത്യയിൽ നേരായ രീതിയിൽ സ്റ്റോക്ക് എക്സ് ചേഞ്ചുകളിലൂടെ നടക്കുന്ന വ്യാപാരത്തിന്റെ കണക്കുകൾ മാത്രമേ പുറത്തു വരാറുള്ളൂ, എന്നാൽ ഡബ്ബ ട്രേഡിങിലൂടെ ഓഹരികളുടെ പേരിൽ മറിയുന്ന കോടികളും, അത് സൃഷ്ടിക്കുന്ന കോടിപ്രഭുക്കളെയും ആരും അറിയാറില്ല.

ഓഹരി വിപണിയെ കുറിച്ച് നല്ല ഗ്രാഹ്യമുള്ളവർക്ക് ഡബ്ബ ട്രേഡിങിൽ നിന്നും കോടികൾ ഉണ്ടാക്കാനാകും എന്നതാണ് ഇതിൽ ഏറ്റവും രസകരമായ കാര്യം.

X
Top