ഓണച്ചന്തകളിൽ പഴം, പച്ചക്കറികൾക്ക് 30% വിലക്കുറവ്: മന്ത്രി പി പ്രസാദ്ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയം തൽക്കാലം കുറയില്ലസ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്ചൈനയില്‍ ആവശ്യം കുറഞ്ഞതോടെ ചെമ്പിന്റെ വില ഇടിയുന്നു

52% പ്രമീയത്തില്‍ ലിസ്റ്റിംഗ് നടത്തി സൈയന്റ് ഡിഎല്‍എം

മുംബൈ: ഇന്റഗ്രേറ്റഡ് ഇലക്ട്രോണിക് മാനുഫാക്ചറിംഗ് സേവന ദാതാവായ സൈയന്റ് ഡിഎല്‍എം സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ശക്തമായ അരങ്ങേറ്റം നടത്തി. ഓഹരികള്‍, ഇഷ്യു വിലയായ 265 രൂപയേക്കാള്‍ 52% പ്രീമിയത്തില്‍ ലിസ്റ്റുചെയ്യുകയായിരുന്നു. കമ്പനിയുടെ ഐപിഒയ്ക്ക് നിക്ഷേപകരില്‍ നിന്ന് 71.3 മടങ്ങ് സബ്‌സ്‌ക്രിപ്ഷന്‍ ലഭിച്ചിരുന്നു.

പ്രവര്‍ത്തന മൂലധന ആവശ്യകതകള്‍, മൂലധനച്ചെലവ്, കടം തിരിച്ചടയ്ക്കല്‍, മറ്റ് പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി ഇഷ്യുവില്‍ നിന്നുള്ള അറ്റ വരുമാനം ഉപയോഗിക്കും. എന്‍എസ്ഇയില്‍ 403 രൂപയിലും ബിഎസ്എയില്‍ 401 രൂപയിലുമാണ് സ്റ്റോക്കുള്ളത്.

ഒരു സംയോജിത ഇലക്ട്രോണിക് മാനുഫാക്ചറിംഗ് സേവന (EMS) കമ്പനിയാണ് സയിന്റ് ഡിഎല്‍എം. എയ്‌റോസ്‌പേസ്, പ്രതിരോധം, വൈദ്യശാസ്ത്രം, ഊര്‍ജം, റെയില്‍വേ, മറ്റ് വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്നത്.

ഈ മേഖലകള്‍ക്കായി ം എന്‍ഡ്-ടു-എന്‍ഡ് (ഇ2ഇ) നിര്‍മ്മാണം, അസംബ്ലി, റിപ്പയര്‍ ശേഷികള്‍, റീ-എന്‍ജിനീയറിംഗ് സേവനങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഹണിവെല്‍ ഇന്റര്‍നാഷണല്‍, തേല്‍സ് ഗ്ലോബല്‍ സര്‍വീസസ്, എബിബി, ഭാരത് ഇലക്ട്രോണിക്‌സ്, മോള്‍ബിയോ ഡയഗ്‌നോസ്റ്റിക്‌സ് തുടങ്ങിയ കമ്പനികള്‍ ക്ലൈന്റുകളായുണ്ട്. 2022 സെപ്റ്റംബറില്‍, കമ്പനി 15.7 ലക്ഷം ഇക്വിറ്റി ഷെയറുകള്‍ സൈയന്റ് ലിമിറ്റഡിന് 566 രൂപ ഇഷ്യു വിലയില്‍ അനുവദിച്ചു.

മൊത്തം 8.86 കോടി രൂപയുടെ ഓഹരികളാണിത്. 2022 സെപ്തംബര്‍ 30-ന് അവസാനിച്ച ആറ് മാസങ്ങളില്‍, അറ്റാദായം 1 340.27 കോടി രൂപയായി . നേരത്തെ 3.42 കോടി രൂപയായിരുന്നു അറ്റാദായം. 2022 സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയ വരുമാനം 720.53 കോടി രൂപയാണ്.

ലാഭം 39.8 കോടി രൂപ. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 6.7 കോടി രൂപയുടെ അറ്റനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്.

X
Top