ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

കൊവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് സൗജന്യമാക്കി

ന്യൂഡൽഹി: ജൂലായ് 15 മുതൽ 75 ദിവസത്തേയ്ക്ക് പ്രായപൂർത്തിയായ എല്ലാവർക്കും സർക്കാ‌ർ കേന്ദ്രങ്ങളിൽ സൗജന്യ കൊവിഡ് ബൂസ്റ്റർ ഡോസ് നൽകുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം സംബന്ധിച്ച കേന്ദ്രസർക്കാരിന്റെ പ്രചാരണപദ്ധതിയായ ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സൗജന്യ വാക്സിൻ വിതരണം നടത്തുന്നത്.
രാജ്യത്ത് കൊവിഡ് പ്രതിദിന കണക്ക് 15,000 കടന്ന വേളയിലാണ് പുതിയ തീരുമാനം. 18- 59 വയസ് പ്രായമുള്ളവരിൽ ഒരു ശതമാനത്തിൽ താഴെ മാത്രം ആളുകളാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചത്. 60 വയസിന് മുകളിൽ പ്രായമുള്ളവർ, ആരോഗ്യ, മുൻനിര പ്രവർത്തകർ എന്നിവരടങ്ങുന്ന 16 കോടി ജനസംഖ്യയിൽ 26 ശതമാനം ആളുകളും ബൂസ്റ്റർ ഡോസ് സ്വീകരിച്ചു.
ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച്, മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങൾ എന്നിവരുടെ പഠനങ്ങൾ പ്രകാരം രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് ആറ് മാസം പിന്നിടുമ്പോൾ ശരീരത്തിൽ ആന്റിബോഡികളുടെ അളവ് കുറയുന്നു. പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചുള്ള ദേശീയ സാങ്കേതിക ഉപദേശക സംഘത്തിന്റെ നിർദേശപ്രകാരം കഴിഞ്ഞയാഴ്ച രണ്ടാം ഡോസും ബൂസ്റ്റർ ഡോസും തമ്മിലുള്ള അകലം ഒൻപത് മാസത്തിൽ നിന്ന് ആറ് മാസമായി കേന്ദ്ര ആരോഗ്യവകുപ്പ് കുറച്ചിരുന്നു.

X
Top