സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്ചൈനയില്‍ ആവശ്യം കുറഞ്ഞതോടെ ചെമ്പിന്റെ വില ഇടിയുന്നുപഞ്ചസാര കയറ്റുമതി നിരോധനം നീട്ടുംഅർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാം

കമ്മിറ്റഡ് കാർഗോ കെയർ ഇഷ്യു ഇന്ന് മുതൽ

മ്മിറ്റഡ് കാർഗോ കെയർ ഐപിഒ വഴി 32.44 ലക്ഷം ഓഹരികൾ നൽകി 24.98 കോടി രൂപ സ്വരൂപിക്കും. ലോജിസ്റ്റിക് ദാതാവായ കമ്പനി ഇറക്കുമതി, കയറ്റുമതി ചരക്ക് കൈകാര്യം ചെയ്യുന്നതിൽ സേവനങ്ങൾ നൽകി വരുന്നു.

ഇന്ന് ആരംഭിക്കുന്ന ഇഷ്യൂ 10ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെന്റ് ഒക്ടോബർ 13ന് പൂർത്തിയാവും. എൻഎസ്ഇ എമെർജിൽ ഒക്ടോബർ 18ന് ലിസ്റ്റ് ചെയ്യും.

പത്തു രൂപ മുഖവിലയുള്ള ഓഹരിക്ക് 77 രൂപയാണ് ഇഷ്യൂ വില. കുറഞ്ഞത് 1600 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 123,200 രൂപയാണ്. പ്രവർത്തന മൂലധന ആവശ്യങ്ങള്‍, പൊതു കോർപ്പറേറ്റ് ഉദ്ദേശ്യങ്ങൾ എന്നിവയ്ക്കായി ഇഷ്യൂ തുക ഉപയോഗിക്കും.

1998-ൽ സ്ഥാപിതമായ കമ്പനി കാർഗോ മാനേജ്‌മെന്റ് സൊല്യൂഷനുകൾ, ഓർഡർ മാനേജ്‌മെന്റ്, ഇന്റർനാഷണൽ ഫ്രൈറ്റ് മാനേജ്‌മെന്റ്, കസ്റ്റംസ് ആൻഡ് ക്രോസ്-ബോർഡർ മൂവ്‌മെന്റ്, ഓവർ-ഡൈമൻഷണൽ കാർഗോ മൂവ്‌മെന്റ് തുടങ്ങിയ സംയോജിത ലോജിസ്റ്റിക് സേവനങ്ങൾ നൽകുന്നു.

ഓട്ടോമോട്ടീവ്, ഹെവി എൻജിനീയറിങ്, ടെലികോം, ഫുഡ് ആൻഡ് അഗ്രോ, ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്‌സ് (എഫ്എംസിജി), പെയിന്റ്, കരകൗശല വസ്തുക്കൾ, ഇ-കൊമേഴ്‌സ് ഉൽപ്പന്നങ്ങൾ, വസ്ത്രങ്ങൾ, ഫാർമ, ഡയറി തുടങ്ങി ഇന്ത്യയിലുടനീളമുള്ള വിവിധ മേഖലകളിൽ നിന്നുള്ളവരാണ് കമ്മിറ്റഡ് കാർഗോ കെയറിന്റെ ഉപഭോക്താക്കള്‍.

2022 -23, 2021 -22, 2020 -21 സാമ്പത്തിക വർഷങ്ങളിലെ വരുമാനം യഥാക്രമം 12,221.96 ലക്ഷം രൂപ, 1,4612.17 ലക്ഷം രൂപ, 11,385.89 ലക്ഷം രൂപ വീതമാണ്.

X
Top