ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

വാണിജ്യ സിലിണ്ടറിനുള്ള വില വർധിപ്പിച്ചു

ന്യൂഡൽഹി: രാജ്യത്തെ പാചക വാതക വില വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകൾക്ക് 39 രൂപയാണ് വർധിപ്പിച്ചത്. ഗാർഹിക പാചക വാതക വിലയിൽ മാറ്റമില്ല.

കൊച്ചിയിൽ 19 കിലോ സിലിണ്ടറിന്റെ പുതിയ വില 1701 രൂപയായി. പുതിയ വില സെപ്റ്റംബർ ഒന്നു മുതൽ നിലവിൽ വരും.

വില കൂട്ടിയതോടെ, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില ഡൽഹിയിൽ 1691.50 രൂപയായി വർധിച്ചു. 14 കിലോ ഗാർഹിക പാചകവാതകത്തിന് ഡൽഹിയിൽ 803 രൂപയാണ്.

ജൂലൈ ഒന്നിന് വാണിജ്യ രൂപ സിലിണ്ടർ ഒന്നിന് 30 രൂപ കൂറച്ചിരുന്നു. ഓഗസ്റ്റിലെ വില നിർണയത്തിൽ 8.50 രൂപ കൂട്ടുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് സെപ്തംബറിൽ 39 രൂപ വർധിപ്പിച്ചത്.

X
Top