Alt Image
പുനരുപയോഗ ഊർജമേഖലയിൽ വൻ നിക്ഷേപം; 4 വർഷത്തിനുള്ളിൽ ഇന്ത്യ നേടുക 22.5 ലക്ഷം കോടി ലാഭം ◆ എഥനോൾ പെട്രോൾ വിവാദം: വിശദമായി വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് പെട്രോളിയം മന്ത്രാലയം ◆ സ്വർണവില കുതിച്ചുയരുമെന്ന് ജെ പി മോർഗൻ; വർഷാവസാനത്തോടെ 46% വർധിക്കുമെന്ന് പ്രവചനം ◆ ഇന്ത്യയുടെ നിക്ഷേപ മേഖലയില്‍ വന്‍ പ്രതീക്ഷ; സ്വകാര്യ കമ്പനികളുടെ മൂലധനച്ചെലവ് ഉയരുമെന്ന് HSBC റിപ്പോര്‍ട്ട് ◆ ചില്ലറ പണപ്പെരുപ്പം 6 ശതമാനത്തിലേക്ക് ◆

കോക്ക കോള ഇന്ത്യയിൽ പ്രാരംഭ ഓഹരി വിൽപനയ്ക്ക്

മുംബൈ: പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) ഒരുങ്ങി രാജ്യാന്തര ശീതളപാനീയ ബ്രാൻഡായ കോക്ക കോള. ഇന്ത്യയിലെ ബോട്ട്ലിങ് യൂണിറ്റായ ഹിന്ദുസ്ഥാൻ കോക്ക കോള ബിവറേജസിന്റെ (എച്ച്സിസിബി) മാതൃസ്ഥാപനമായ ഹിന്ദുസ്ഥാൻ കോക്ക കോള ഹോൾഡിംഗ്സാണ് (എച്ച്സിസിഎച്ച്) ഐപിഒയ്ക്കായി സെബിക്ക് അപേക്ഷ സമർപ്പിച്ചത്.

പൂർണമായും ഓഫർ ഫോർ സെയിൽ വഴി 100 കോടിയോളം ഓഹരികളാണ് കമ്പനി ഇഷ്യൂ ചെയ്യുന്നത്. 2027ൽ എൻഎസ്ഇയിലും ബിഎസ്ഇയിലും ഓഹരികൾ ലിസ്റ്റ് ചെയ്യും. ഇന്ത്യയിൽ ഐപിഒ നടത്താൻ ആലോചിക്കുന്നുണ്ടെന്നും കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നും കോക്ക കോള കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജോൺ മർഫി കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഏകദേശം 9500 കോടി രൂപയാണ് കമ്പനി സമാഹരിക്കുന്നതെന്നാണ് വിവരം.

മാതൃകമ്പനിയിൽ എച്ച്സിസിബിക്ക് 60 ശതമാനം ഓഹരിയാണ് നിലവിലുള്ളത്. 40 ശതമാനം ഓഹരികൾ കഴിഞ്ഞ വർഷം ജൂബിലന്റ് ഭാരതി ഗ്രൂപ്പിന് കൈമാറിയിരുന്നു. 15 ശതമാനം ഓഹരി കൂടി വിൽക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

1997ലാണ് കോക്ക കോള എച്ച്സിസിഎച്ചിന് കീഴിൽ ഹിന്ദുസ്ഥാൻ കൊക്കക്കോള ബിവറിജസ് എന്ന കമ്പനി സ്ഥാപിക്കുന്നത്. നിലവിൽ 10 സംസ്ഥാനങ്ങളിലായി 14 ബോട്ട്ലിങ് പ്ലാന്റുകളുണ്ട്. കോക്ക കോള, തംസപ്പ്, സ്പ്രൈറ്റ്, ഫാന്റ തുടങ്ങിയ ശീതളപാനീയങ്ങളാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്.

ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും സംസ്ഥാനങ്ങളിലാണ് പ്രധാനമായും പ്രവർത്തനം. ഈ സംസ്ഥാനങ്ങളിലെ 61.69 കോടി ജനങ്ങളാണ് കമ്പനിയുടെ ലക്ഷ്യം വക്കുന്നത്. ഈ നഗരങ്ങിലെ ജനങ്ങളുടെ പ്രതിശീർഷ വരുമാനം ഇന്ത്യയുടെ ദേശീയ ശരാശരിയേക്കാൾ 1.5 മടങ്ങ് കൂടുതലാണ്.

നോൺ ആൾക്കഹോളിക്ക് റെഡി ടു ട്രിങ്ക് വിപണിയിൽ 63,700 കോടി ഡോളറിന്റെ (ഏകദേശം 59 ലക്ഷം കോടി രൂപ) അവസരം ഈ സംസ്ഥാനങ്ങിലുണ്ട്. അഞ്ച് വർഷത്തിനുള്ളിൽ ഇത് ഇരട്ടിയാകാനുള്ള സാധ്യതയുമുണ്ട്. വിപണിയിലെ കൂടുതൽ അവസരങ്ങൾ കണ്ടെത്തി കമ്പനിയെ വികസിപ്പിക്കാനാണ് ഐപിഒയിലൂടെ സമാഹരിക്കുന്ന പണം ഉപയോഗിക്കുകയെന്നും കമ്പനി സെബിക്ക് നൽകിയ അപേക്ഷയിൽ പറയുന്നു.

കോക്ക കോളയുടെ ഏറ്റവും വലിയ അഞ്ചാമത്തെ വിപണിയാണ് നിലവിൽ ഇന്ത്യ. അടുത്ത വർഷങ്ങളിൽ ഇതിനെ മൂന്നാമതു എത്തിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്. ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ കമ്പനി 20 ശതമാനം വർധനയോടെ 4310 കോടി രൂപയുടെ വരുമാനമാണ് നേടിയത്. വിൽപന 18.61 ശതമാനം വർധിച്ചു.

നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്കു മുൻപുള്ള ലാഭം (എബിറ്റ്ഡ) 17.20 ശതമാനം വർധിപ്പിക്കാനും കമ്പനിക്കായി.

X
Top