അർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാംവിദേശനാണ്യ കരുതൽ ശേഖരം 683.99 ബില്യൺ ഡോളറിലെത്തിപെട്രോള്‍, ഡീസല്‍ വില കുറച്ചേക്കുംജിഎസ്ടി കൗൺസിലിൽ നിർണായക ചർച്ചകൾക്ക് സാധ്യത; ഓൺലൈൻ ഗെയിമിംഗ് കമ്പനികൾക്ക് റിട്രോ ടാക്സ് ഇളവ്‌ ചർച്ച ചെയ്തേക്കും2,000 രൂപ വരെയുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് 18% നികുതി ഏർപ്പെടുത്തിയേക്കും

നെടുമ്പാശേരിയിൽ ഒക്ടോബർ മുതൽ ‘ഡിജിയാത്ര’

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇനി ചെക്ക് ഇൻ കൂടുതൽ അനായാസമാകും. ഇതിനായുള്ള ഡിജിയാത്ര സംവിധാനം ഒക്ടോബർ 2ന് ഔദ്യോഗികമായി ആരംഭിക്കും.

ചെക്ക് ഇൻ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ കാര്യക്ഷമവും സുഗമവുമാക്കുന്നതാണ് ഡിജിയാത്ര ഇ–ബോർഡിങ് സോഫ്റ്റ് വെയർ.

ആഭ്യന്തര ടെർമിനലിൽ കഴിഞ്ഞ ഫെബ്രുവരി മുതൽ പരീക്ഷണാർഥം ഇത് ഉപയോഗിച്ച് വരുന്നുണ്ട്. ആഭ്യന്തര ടെർമിനലിലെ 22 ഗേറ്റുകളിൽ യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് പ്രവേശനം സാധ്യമാക്കുന്ന ഇ–ഗേറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്.

ഇതിനുള്ള സോഫ്റ്റ് വെയർ രൂപകൽപന ചെയ്തത് സിയാലിലെ തന്നെ ഐടി വിഭാഗമാണ്. പുറത്ത് നിന്ന് വാങ്ങണമെങ്കിൽ 18 കോടിയോളം രൂപ ചെലവു വരുമായിരുന്ന സാങ്കേതിക വിദ്യയാണിത്. ഇ–ഗേറ്റുകൾ ബെൽജിയത്തിൽ നിന്ന് ഇറക്കുമതി ചെയ്തവയാണ്.

വിമാനത്താവളത്തിൽ പരിശോധനകൾക്കായി ചെലവഴിക്കുന്ന സമയം ലാഭിക്കാം എന്നതാണ് ഡിജിയാത്രയുടെ പ്രത്യേകത. ടെർമിനലിൽ പ്രവേശിക്കുന്നതിന് മുൻപ് സെക്യൂരിറ്റി ഓഫിസറെ ടിക്കറ്റും ഐഡി കാർഡും കാണിക്കേണ്ട കാര്യം ഡിജി യാത്രക്കാർക്കില്ല.

ചെക്ക്–ഇൻ കൗണ്ടറിലും ഹാൻഡ് ബാഗ്, ദേഹ പരിശോധന കൗണ്ടറിലും ഡിജിയാത്രക്കാർക്ക് പ്രത്യേക കൗണ്ടറുള്ളതിനാൽ അധിക സമയം ക്യൂവിൽ നിൽക്കേണ്ടി വരില്ല. ബോർഡിങ് ഗേറ്റിലും ഡിജി കൗണ്ടറിലൂടെ പ്രവേശിക്കാം.

രാജ്യത്ത് ന്യൂഡൽഹി, മുംബൈ, ബെംഗളൂരു, വാരാണസി, അഹമ്മദാബാദ്, ലക്നൗ, ജയ്പുർ, ഗുവാഹത്തി, വിജയവാഡ, പൂണെ, ഹൈദരാബാദ്, കൊൽക്കത്ത വിമാനത്താവളങ്ങളിലും ഡിജിയാത്ര സൗകര്യം നിലവിലുണ്ട്.

ആധാർ ബന്ധിതമായ മൊബൈൽ നമ്പർ ഉള്ളവർക്ക് മാത്രമാണ് നിലവിൽ ഡിജിയാത്ര സേവനം ലഭ്യമായിട്ടുളളത്. ഒക്ടോബർ 2നു 4.30ന് വിമാനത്താവളത്തിലെ കാർഗോ ടെർമിനലിൽ കമ്പനി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിയാത്ര സംവിധാനം ഉദ്ഘാടനം ചെയ്യും.

എങ്ങനെ ഡിജി യാത്രക്കാരനാകാം ?

∙ നിങ്ങളുടെ ഫോണിൽ സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ ഡിജിയാത്ര ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് ഇൻസ്റ്റാൾ ചെയ്യുക.

∙ ഡിജിയാത്ര റജിസ്ട്രേഷനായി ആധാർ ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറും മറ്റ് വിവരങ്ങളും ഫോട്ടോയും നൽകി റജിസ്ട്രേഷൻ പൂർത്തിയാക്കുക. നിലവിൽ ആധാർ മാത്രമാണ് ഐഡി തെളിവായി സ്വീകരിക്കുക. ഇത് എക്എംഎൽ ഫോമിൽ അപ് ലോഡ് ചെയ്യുകയോ ഡിജിറ്റൽ ലോക്കറിൽ നിന്ന് എടുക്കുകയോ ചെയ്യാം.

∙ റജിസ്ട്രേഷൻ ഒറ്റത്തവണ നടത്തിയാൽ‌ മതി.

∙ ഓൺലൈൻ ബോർഡിങ് പാസ് വിമാനക്കമ്പനിയുടെ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുക. (വെബ് ചെക്ക്–ഇൻ)

∙ ഡിജിയാത്ര ആപ്പ് തുറന്ന് ബോർഡിങ് പാസിലെ ബാർ കോഡ് സ്കാൻ ചെയ്യുകയോ അപ് ലോഡ് ചെയ്യുകയോ ചെയ്യുക. ബോർഡിങ് പാസ് ഡിജിയാത്രയുമായി ലിങ്ക് ആകുന്നതോടെ ഷെയർ ബട്ടൺ അമർത്തിയാൽ യാത്രാ വിവരങ്ങൾ വിമാനത്താവളത്തിലെ ഡിജിയാത്ര സംവിധാനത്തിലേക്ക് കൈമാറും. തുടർന്ന് ക്യുആർ കോഡ് ലഭിക്കും.

∙ വിമാനത്താവളത്തിൽ എത്തിയാൽ ടെർമിനലിനു മുൻപിലെ ഡിജിയാത്ര എൻട്രി ഗേറ്റിൽ ക്യുആർ കോഡ് സ്കാൻ ചെയ്യുക. ഗേറ്റിലെ ക്യാമറയിൽ മുഖം കാണിക്കുക. ഇതോടെ ഗേറ്റ് തനിയെ തുറക്കും.

∙ ചെക്ക്–ഇൻ ലഗേജ് ഉണ്ടെങ്കിൽ അതത് വിമാനക്കമ്പനികളുടെ കൗണ്ടറിൽ നൽകുക. ഇല്ലെങ്കിൽ നേരെ സെക്യൂരിറ്റി ഗേറ്റിലേക്കു പോകാം. അവിടെ ഡിജി യാത്രക്കാർക്ക് പ്രത്യേക ക്യൂ ഉണ്ട്. ഹാൻഡ് ബാഗ് ഉണ്ടെങ്കിൽ പരിശോധനയ്ക്ക് നൽകുക. അവിടത്തെ ഗേറ്റ് ക്യാമറയിൽ മുഖം കാണിക്കുന്നതോടെ ഗേറ്റ് തുറക്കും പിന്നീട് വിമാനത്തിൽ കയറാൻ കാത്തിരിക്കാം.

X
Top