ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം നിലനിര്‍ത്തി എസ്ആന്റ്പി റേറ്റിംഗ്‌സ്ജൂണ്‍ പാദ ബാങ്ക്‌ വായ്പാ വളര്‍ച്ച 14 ശതമാനമായി ഉയര്‍ന്നുവീണ്ടും റെക്കോര്‍ഡ് താഴ്ച, ഡോളറിനെതിരെ 81.55 ല്‍ രൂപഉത്സവ സീസണിലെ വൈദ്യുതി ഉത്പാദനം: കല്‍ക്കരി ശേഖരം മതിയായ തോതിലെന്ന് സര്‍ക്കാര്‍വിദേശനാണ്യ കരുതൽ ശേഖരം രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

ഭാരത് എര്‍ത്ത് മൂവേഴ്‌സിന്റെയും ഷിപ്പിംഗ് കോര്‍പ്പറേഷന്റെയും ഓഹരി വിറ്റഴിക്കലിന് കേന്ദ്രം

ന്യൂഡല്‍ഹി: ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബിഇഎംഎല്‍), ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എസ്‌സിഐ) എന്നിവയുടെ ഓഹരി വിറ്റഴിക്കല്‍ നടപടികളുമായി മുന്നോട്ടു പോവുകയാണ് സര്‍ക്കാര്‍. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇതിനായി താല്‍പ്പര്യ പ്രകടന പത്രിക (ഇഒഐകള്‍) ക്ഷണിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡ് (എന്‍എഫ്എല്‍), രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡ് (ആര്‍സിഎഫ്) എന്നിവയുടെ ദ്വിതീയ വിപണി ഓഫറുകള്‍ വേഗത്തിലാക്കാനും ശ്രമമുണ്ട്.

“ഓഹരി വിറ്റഴിക്കല്‍ മാത്രമല്ല, ദ്വിതീയ വിപണിയിലൂടെ ഓഹരി വില്‍ക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നു,” ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറഞ്ഞു. ബിഇഎംഎല്‍ സ്വകാര്യവല്‍ക്കരണത്തിനുള്ള സാമ്പത്തിക ബിഡ്ഡുകള്‍ ക്ഷണിക്കുമെന്ന് ഓഗസ്റ്റ് 29 ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ബിഇഎംഎല്‍ ലാന്‍ഡ് അസറ്റ്‌സ് ലിമിറ്റഡ്, ബിഇഎംഎല്‍ എന്നിവയുടെ ഭൂമിയും നോണ്‍-കോര്‍ ആസ്തികളും വിഭജിക്കാനുള്ള അനുമതിയും കോര്‍പറേറ്റ് മന്ത്രാലയം നല്‍കി.

ഇത് പ്രകാരം ബിഇഎംഎല്ലിന്റെ ഓരോ ഷെയര്‍ഹോള്‍ഡര്‍ക്കും ബിഇഎംഎല്‍ ലാന്‍ഡ് അസറ്റുകളുടെ ഓഹരി ലഭ്യമാകും. പങ്കിടല്‍ സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ പൂര്‍ത്തീകരിക്കപ്പെടും. ബിഇഎംഎല്ലിന്റെ അറ്റവില്‍പ്പന 669.18 കോടി രൂപയായും എസ്‌സിഐയുടെ അറ്റ വില്‍പ്പന വരുമാനം 1,027.83 കോടി രൂപയായും ജൂണില്‍ ഉയര്‍ന്നിരുന്നു.

X
Top