ദീപാവലി: ആഭ്യന്തര റൂട്ടുകളില്‍ വിമാന നിരക്ക് കുറയുന്നുഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി വരുന്നു; 10000 കോടി ഡോളര്‍ വരെ നിക്ഷേപിക്കുന്ന പദ്ധതികേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധന

കോഴിക്കോട് വിമാനത്താവളം സ്വകാര്യവൽക്കരിക്കും

ന്യൂഡൽഹി: കോഴിക്കോട് രാജ്യാന്തര വിമാനത്താവളം 2025 ന് അകം സ്വകാര്യവൽക്കരിക്കുമെന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച് കേന്ദ്രസർക്കാരും കേരള സർക്കാരും പരസ്പരം പഴിചാരുന്നതിനിടെയാണ്, രാജ്യസഭയിൽ ജെബി മേത്തറെ വ്യോമയാന സഹമന്ത്രി വി.കെ.സിങ് ഇക്കാര്യം അറിയിച്ചത്.

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൈവശമുള്ള 25 വിമാനത്താവളങ്ങളാണ് 2022– 25 കാലയളവിൽ സ്വകാര്യവൽക്കരിക്കാൻ നിശ്ചയിച്ചിരിക്കുന്നത്.

ഭുവനേശ്വർ, വാരാണസി, അമൃത്‌സർ, തിരുച്ചിറപ്പള്ളി, ഇൻഡോർ, റായ്പുർ, കോയമ്പത്തൂർ, നാഗ്പുർ, പട്ന, മധുര, സൂററ്റ്, റാഞ്ചി, ജോധ്പുർ, ചെന്നൈ, വിജയവാഡ, വഡോദര, ഭോപാൽ, തിരുപ്പതി, ഹുബ്ലി, ഇംഫാൽ, അഗർത്തല, ഉദയ്പുർ, ഡെറാഡൂൺ, രാജമുന്ദ്രി എന്നിവയും പട്ടികയിലുണ്ട്. ചിലതിന്റെ സ്വകാര്യവൽക്കരണ നടപടികൾ ആരംഭിച്ചിട്ടുമുണ്ട്.

3 വർഷം മുൻപ് വിമാനാപകടം ഉണ്ടായതിനു ശേഷം കോഴിക്കോടു വിമാനത്താവളത്തിലേക്കുള്ള വലിയ വിമാനങ്ങളുടെ സർവീസ് നിർത്തിവച്ചിരിക്കുകയായിരുന്നു.

ഭൂമി ഏറ്റെടുക്കുന്നതിന്റെ ഉത്തരവാദിത്തം സംസ്ഥാനത്തിനാണെന്നു വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഈ സമ്മേളനത്തിലും പറഞ്ഞിരുന്നു.

സ്വകാര്യവൽക്കരണം ലക്ഷ്യമാക്കിയാണു ഇവിടെ വികസന പദ്ധതികൾ നടപ്പാക്കാത്തതെന്നു നേരത്തേ തന്നെ വിവിധ സംഘടനകൾ ആരോപണമുന്നയിച്ചിരുന്നു.

X
Top